ഫ്രാങ്ക്ഫര്‍ട്ട്: വാർത്ത വിദേശത്തു നിന്നാണ്. ഇത്തവണ സന്തോഷ വാർത്ത എത്തുന്നത് തെങ്ങാപാലിന്റെ രൂപത്തിലാണ്. ചായ,കാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയമേറുന്നതാണ് ആ സന്തോഷ വാർത്ത. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബക്ക് കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത് രുചിഭേദങ്ങളുടെ പരീക്ഷണം നടത്തി.
സ്റ്റാർ ബുക്കിന്റെ പരീക്ഷണങ്ങള്‍ക്ക് വൻ സ്വീകരണം ലഭിച്ചു. ഇതിന് അമേരിക്കയിലും, പാശ്ചാത്യ രാജ്യങ്ങളിലും വന്‍ വില്പന ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ഈ വിജയം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും താമസിയാതെ എത്തുമെന്ന് സ്റ്റാര്‍ബക്സ് പറയുന്നു. മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ കൊഴുപ്പുള്ള പാലിനെക്കാള്‍ കൂടുതല്‍ നല്ലതും, കുഴപ്പങ്ങള്‍ ഇല്ലാത്തതും, രുചിപ്രദവുമാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച ഉണ്ടാക്കുന്ന ചായയും കാപ്പിയും എന്നാണ് സ്റ്റാര്‍ബക്സ് അനുഭവത്തില്‍ നിന്നും പറയുന്നത്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 12,800 കോഫി ഷോപ്പുകൾ സ്റ്റാര്‍ബക്സ് കമ്പനിക്കുണ്ട്. ഇന്ത്യയില്‍ ബാൻഗ്ലൂർ, മുംബൈ, പൂനൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റാര്‍ബക്സ് ഷോപ്പുകൾ ഉണ്ട്.
Comments are closed.