Breaking News

ക്രിസ്മസ് വിലക്കിയ 3 രാജ്യങ്ങളില്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും വിലക്ക്

  • ക്രിസ്മസിനും ന്യൂഇയറിനും വിലക്ക് ഏര്‍പ്പെടുത്തിയത് സൊമാലിയ, താജിക്കിസ്ഥാന്‍, ബ്രൂണെ എന്നിവിടങ്ങളില്‍
  • നിരോധനം ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവ്ശിക്ഷ

ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയപ്പോള്‍ മൂന്ന് രാജ്യങ്ങളില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സൊമാലിയ, താജിക്കിസ്ഥാന്‍, ബ്രൂണെ എന്നിവിടങ്ങളിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചാല്‍ 5 വര്‍ഷമാണ് ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് .

മുസ്ലീം രാജ്യമായ സൊമാലിയായില്‍ ക്രിസ്മസിനൊപ്പം പുതുവത്സരാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം മതവുമായി ബന്ധപ്പെടാത്ത ഒരാഘോഷങ്ങളും നടത്തേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം.  ക്രൈസ്തവരെ മാത്രം ബാധിക്കുന്നതാണ് ക്രിസ്മസ് ആഘോഷമെന്ന് സൊമാലിയന്‍ മതമന്ത്രാലയം ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് ഖെയ്‌റോ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ ഭാഗമാണ് അതിനാല്‍തന്നെ ക്രിസ്മസിന്റെ പേരില്‍ രാജ്യത്ത് അവധി നല്‍കാനും ആഘോഷങ്ങള്‍ നടത്താനും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം ആഘോഷങ്ങള്‍ ഇനി വരും കാലങ്ങളിലും കര്‍ശനമായി തടയുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് താജിക്കിസ്ഥാനും കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീ സ്ഥാപിക്കാന്‍ പാടില്ല, സ്‌കൂളുകളില്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്യരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ശരിഅത്ത് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷം നിരോധിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സുല്‍ത്താന്‍ ഹസനല്‍ ബൊല്‍ക്കിയ പുറത്തിറക്കിയിരുന്നു. കുരിശ്, മെഴുകുതിരി കത്തിക്കല്‍, ക്രിസ്മസ് ട്രീ, ക്രിസ്മസ് ഗാനങ്ങള്‍, ക്രിസ്മസ് ആശംസ അയയ്ക്കല്‍ ഒന്നും പാടില്ലെന്നും ലംഘിച്ചാല്‍ 5 വര്‍ഷം തടവ്ശിക്ഷ ലഭിക്കുമെന്നും ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.

Comments

comments

Comments are closed.