Breaking News

അമിതവിയര്‍പ്പ് ആണോ നിങ്ങളുടെ പ്രശ്നം?

പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ ?

സാധാരണയില്‍ കവിഞ്ഞ് ശരീരത്തിലുണ്ടാകുന്ന വിയര്‍പ്പിനാണ് അമിതവിയര്‍പ്പ് എന്നുപറയുന്നത്. ശരീരത്തിന്റെ ഒരുഭാഗത്ത് ഒതുങ്ങിനില്‍ക്കുന്നതോ ശരീരം മുഴുവനായി വിയര്‍ക്കുന്നതോ തരത്തിലാവാം ഇതുണ്ടാവുക. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പ് അനുഭവപ്പെടാം.

sweat 2 dailyreports

പ്രധാന കാരണങ്ങള്‍

·    അമിതമായ പനി പ്രത്യകിച്ചും അതിസൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന ജ്വരങ്ങള്‍.
·    അമിതമായ ദേഹാദ്ധ്വാനം.
·    പരിസ്ഥിതിപരമായ കാരണങ്ങള്‍ പ്രത്യേകിച്ചും ചൂടുനിറഞ്ഞ കാലാവസ്ഥയുടെയും, അടുപ്പിന്റെയും, ഫര്‍ണസുകളുടെയും മറ്റും അടുക്കലുള്ള ജോലികള്‍. കാറ്റു കയറാത്തയിടങ്ങളിലുള്ള തിങ്ങിക്കൂടിയ താമസം.
·    ആവിയേല്‍പ്പിച്ചുള്ള കുളി.
·    അമിതമായ ശരീരവേദന പ്രത്യേകിച്ചും വയറ്റിലുണ്ടാകുന്ന ചിലയിനം വേദനകള്‍ ഹൃദയാഘാതത്തിലുണ്ടാകുന്ന വേദനകള്‍ എന്നിവ.
·    തൈറോയിഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം.
·    സ്ഥായിയായ ക്ഷയരോഗം എന്ന രോഗാവസ്ഥയില്‍ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന വിയര്‍പ്പ് ഉണ്ടാകാം.
·    ചിലയിനം ഔഷധങ്ങള്‍ അമിതമായ വിയര്‍പ്പുണ്ടാക്കാം. ഇപ്പക്കാങ്ക്, ഡയഫോറെറ്റിക്കാ, പൈലോ കാര്‍പ്പിന്‍ മുതലായവ അമിതമായ വിയര്‍പ്പുണ്ടാക്കുന്ന ഔഷധങ്ങളാണ്.
·    ശരീരത്തിലെ പഞ്ചസാര പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയില്‍ അമിതവിയര്‍പ്പുണ്ടാകാം. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
അപസ്മാരം, ഗൗട്ട്, ബ്രേങ്കൈറ്റാസിസ് മുതലായുള്ള രോഗങ്ങളിലും അമിതമായ വിയര്‍പ്പ് ഉണ്ടാകാം.

women-sweat-dailyreports

വൈകാരികമായ കാരണങ്ങളാലുണ്ടാകുന്ന അമിതവിയര്‍പ്പ് കൈവെള്ളയിലോ, കക്ഷത്തിലോ, മുഖത്തോ, പാദങ്ങളിലോ ഒക്കെ ആയി ഒതുങ്ങിനില്‍ക്കുന്നു. വൈകാരിക കാരണങ്ങള്‍ അനുകമ്പാ നാഡികള്‍ മുഖേന സ്വേദഗ്രന്ഥികളെ പ്രചോദിപ്പിക്കുന്നതു മൂലമാണ്. അപ്പോള്‍ ഇങ്ങനെയുള്ള അമിതവിയര്‍പ്പ് സംഭവിക്കുന്നത്.

sweat-issue-dailyreports

രോഗചികിത്സ

അമിതമായ വിയര്‍പ്പ് ചിലപ്പോള്‍ ഒരു വ്യക്തിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ജോലികള്‍ക്കും ഒക്കെ പ്രയാസമുണ്ടാക്കാം. ടൈപ്പു ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ, എഴുത്തുകാര്‍ക്കോ ഒക്കെ അവരുടെ ജോലിക്ക് കൈകളിലെ അമിതവിയര്‍പ്പ് തടസ്സമുണ്ടാക്കാം. അവര്‍ക്ക് ഉപയോഗിക്കാവുന്ന തരം പൗഡറുകളും ഔഷധങ്ങളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

sweat 1 dailyreports

അമിതമായ വിയര്‍പ്പുണ്ടാക്കുന്ന അടിസ്ഥാന രോഗങ്ങളെ ചികിത്സിക്കേണ്ടത് ആവശ്യമായി വരും. അതിന് വിദഗ്ധ പരിശോധനകളും രോഗനിര്‍ണ്ണയവും ആവശ്യമാണ്. ഹൃദയാഘാതം മുതലായ മാരക കാരണങ്ങളെ മനസ്സിലാക്കേണ്ടത് ജീവരക്ഷയ്ക്കു തന്നെ ആവശ്യമായി വരും. അമിതമായ വിയര്‍പ്പുണ്ടാകുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. ജോലിസ്ഥലങ്ങളില്‍ ശീതവല്‍ക്കരണം നടത്തുന്നത് പ്രയോജനപ്രദമായിരിക്കും.

Excessive Sweating in Women , Tips to Stay Dry

Comments

comments