Breaking News

കാപ്പി ബി.പി കൂട്ടും

 

coffee 1

 

കേരളത്തില്‍ രക്താതി സമ്മര്‍ദ്ദമുള്ള രോഗികളുടെ എണ്ണം കൂടിവരികയാണ്. ആധുനിക ജീവിതശൈലി മൂലം ഇപ്പോള്‍ ചെറുപ്പക്കാരിലും രക്താതി സമ്മര്‍ദ്ദം ഉള്ളതായി കണ്ടുവരുന്നു. 25 വയസുകഴിഞ്ഞ 42% പുരുഷന്മാരിലും, 38% സ്ത്രീകളിലും രക്താതി സമ്മര്‍ദ്ദം ഉള്ളതായും ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം അഞ്ചരലക്ഷം ജനങ്ങള്‍ ഇതുമൂലം മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മദ്യപാനവും പുകവലിയും പോലെ അമിതമായി കാപ്പി കുടിക്കുന്നതും ബി.പി കൂട്ടും. ബി.പി പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം. ആര്‍ത്തവ വിരാമശേഷം സ്ത്രീകളില്‍ രക്താതി സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗവും ബി.പി കൂട്ടും. 25-30 വയസിനുശേഷം ഇടക്കിടെ ബി.പി പരിശോധിക്കണം.
നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടത്:-
Ø    ഭക്ഷണത്തില്‍ ഉപ്പ് കൂടാതെ ശ്രദ്ധിക്കുക. ഒരു ദിവസം ഒരു സ്പൂണിലധികം ഉപ്പ് കഴിക്കാന്‍ പാടില്ല.
Ø    കൊഴുപ്പ് കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും എണ്ണയില്‍ വറുത്ത് പൊരിച്ച പലഹാരങ്ങളും ബേക്കറി സാധനങ്ങളും അമിതമായി കഴിക്കരുത്.
Ø    മാനസിക സംഘര്‍ഷം കുറയ്ക്കുക. യോഗ, ധ്യാനം, പ്രാണായാമം എന്നിവ ശീലിക്കുക. സുഹൃത്തുക്കളോടൊപ്പവും കുടുംബാംഗങ്ങളോടൊപ്പവും ഇടക്കിടെ സന്തോഷകരമായി അല്‍പസമയം പങ്കിടുകയോ, ഉല്ലാസയാത്രയ്ക്ക് പോകുകയോ ചെയ്യുക.
Ø    മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.
Ø    അമിതവണ്ണം കുറയ്ക്കുക.
Ø    കൃത്യമായി വ്യായാമം ചെയ്യുക.
Ø    പോഷകാംശങ്ങളും നാരുമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിത്യവും കഴിക്കുക. (പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ)
Ø    നന്നായി ഉറങ്ങുക. ഉറക്കക്കുറവുകൊണ്ടും ബി.പി കൂടാം.
Ø    കാപ്പി അധികം കുടിക്കരുത്.
Ø    ബി.പിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കണം. മാസത്തില്‍ ഒരിക്കല്‍ ബി.പി പരിശോധിക്കുക. ബി.പി കുറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി സ്വയം മരുന്ന് നിര്‍ത്തുകയോ, ഫാര്‍മസിയില്‍ നിന്ന് സ്വയം മരുന്ന് വാങ്ങി കഴിക്കുകയോ ചെയ്യരുത്. ബി.പി നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നിന്റെ ഡോസ് കുറയ്ക്കുകയോ, താത്ക്കാലികമായി നിര്‍ത്തുകയോ ചെയ്യാം.

 

 

Comments

comments