Breaking News

ഇനി ‘മറ്റേ ഫോണ്‍’ ഉപേക്ഷിക്കാം ; രഹസ്യ വിളിയുള്ളവർക്ക് ‘സ്വിച്ച്’

 

ഭാര്യയും ഭര്‍ത്താവും പരസ്പരം അറിയാതെ രഹസ്യബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെ സഹായിക്കാന്‍ ‘സ്വിച്ച്’ എന്ന പേരില്‍ ഒരു പുതിയ ആപ്‌സ് ലോഞ്ച് ചെയ്തിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നത് വിപണന തന്ത്രമാക്കിയ ഇക്കാലത്ത് വ്യത്യസ്തമായ ഈ ആപ്‌സിന്റെ പേരില്‍ ആശ്ചര്യപ്പെടേണ്ടതില്ല. സ്വിച്ച് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലില്‍ 1 മുതല്‍ 5 നമ്പരുകളുടെ അധികസേവനം ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ഭാര്യ അറിയാതെ അധികമായി മൊബൈല്‍ കൊണ്ടുനടക്കുന്നവര്‍ക്ക് രഹസ്യമൊബൈലിന് പകരം രഹസ്യ കാമുകന്റേയോ, കാമുകിയുടേയോ നമ്പര്‍ നിങ്ങളുടെ ഔദ്യോഗിക മൊബൈലില്‍ തന്നെ മറ്റാരും അറിയാതെ ഉപയോഗിക്കാന്‍ സാധിക്കും. രഹസ്യക്കാരിയുടെ നമ്പരില്‍ നിന്നും കോള്‍, മെസേജ് എന്നിവ സ്വീകരിക്കുന്നതിന് ഒന്നിലധികം മൊബൈലുകള്‍ ഉപയോഗിക്കുന്നവരെ സഹായിക്കാനാണ് തങ്ങള്‍ ആപ്‌സ് നിര്‍മ്മിച്ചതെന്ന് കമ്പനിയുടെ സി.ഇ.ഒ ആയ ക്രിസ് മൈക്കിള്‍ പറയുന്നു.

എന്നാല്‍ രഹസ്യബന്ധങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നവരെ നല്ലരീതിയില്‍ ആപ്‌സ് സഹായിക്കുമെങ്കിലും ഇത്തരം ബന്ധങ്ങള്‍ തുടങ്ങുന്നതിനുള്ള ഉപാധിയല്ല ആപ്‌സ് എന്നും അദ്ദേഹം പറയുന്നു. ഔദ്യോഗികമായ ആശയവിനിമയങ്ങള്‍ക്കും സ്വകാര്യ ജീവിതത്തിലെ ആശയവിനിമയങ്ങള്‍ക്കും ഒരു മൊബൈല്‍ തന്നെ ഉപയോഗിക്കുവാനും ആപ്‌സ് നിങ്ങളെ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Comments

comments