Breaking News

ധോണിയെ അറസ്റ്റ് ചെയ്യുമോ ? ജാമ്യമില്ലാ കേസ്സിൽ അറസ്റ്റ് വാറന്റ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രമുഖ മാഗസീന്റെ കവര്‍ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ധോണിക്കെതിരെ ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

വി.എച്ച്.പി നേതാവ് വൈ.ശ്യാംസുന്ദറിന്റെ പരാതിപ്രകാരമാണ് കേസ്. 2013 ഏപ്രില്‍ ലക്കത്തില്‍ മാഗസിന്റെ കവറില്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ രൂപത്തില്‍ നിരവധി വന്‍കിട ബ്രാന്റുകള്‍ കൈയ്യിലേന്തി നില്‍ക്കുന്ന ധോണിയുടെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് (വലിയ ബ്രാന്റുകളുടെ തമ്പുരാന്‍) എന്ന തലക്കെട്ടോടെ ഇറങ്ങിയ മാഗസിന്‍ വന്‍ വിവാദമുയര്‍ത്തിയിരുന്നു.

2014 മേയില്‍ ശിവസേന ഹിന്ദുസ്ഥാന്റെ ദേശീയ ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് രാജ ധോണിക്കെതിരെ ഇതേ കേസില്‍ പരാതി നല്‍കിയിരുന്നു.

Comments

comments