Breaking News

ലൈംഗിക ശേഷി കുറയും; ഇറുകിയ ജീന്‍സ് ഇടുന്നവര്‍ സൂക്ഷിക്കുക !

 

 

‘കംപാര്‍ട്ടുമെന്റ് സിന്‍ഡ്രോം’  എന്ന് കേട്ടിട്ടുണ്ടോ ? ഇറുകിയ ജീൻസ് ഇടുന്നവരെ കാത്തിരിക്കുന്ന ദുരന്തം ആണിത്

കേരളത്തിലെ യുവതീയുവാക്കളില്‍ ടൈറ്റായ ജീന്‍സ് ധരിക്കുന്നവര്‍ ഏറെയാണ്. കൗബോയ് ചിത്രങ്ങളിലൂടെയാണ് ജീന്‍സ് തരംഗം കേരളത്തിലെത്തിയത്. പിന്നീട് ജീന്‍സ് കേരളത്തിലെ യുവാക്കളുടേയും യുവതികളുടേയും ഇഷ്ടവസ്ത്രമായി മാറി. എന്നാല്‍ ടൈറ്റായ ജീന്‍സ് ധരിക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ അപകടമാണെന്ന് വിദേശത്ത് നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ടെന എന്ന കമ്പനി 20,000-ത്തോളം ബ്രിട്ടീഷ് യുവാക്കളില്‍ നടത്തിയ പഠനത്തില്‍ ഫാഷന്റെ ഭാഗമായി യുവാക്കള്‍ ഇടുന്ന ടൈറ്റ് ജീന്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തി.
Jeans-for-Men

ടൈറ്റ് ജീന്‍സ് ധരിക്കുന്ന പുരുഷന്മാരില്‍ ബീജ സംഖ്യ കുറയുന്നു. അരക്കെട്ടിലെ ചൂടാണ് ഇതിന് കാരണം. മൂത്രാശയ തകരാറുകളാണ് ജീന്‍സ് സംഭാവന ചെയ്യുന്ന മറ്റൊരു സമ്മാനം. ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്നവരില്‍ വൃഷണത്തിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതായും ലൈംഗികാവയവങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതായും കണ്ടുവരുന്നു.

 

ടൈറ്റ് ജീന്‍സ് അണിയുന്ന സ്ത്രീകള്‍ക്ക് കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകുന്നതായി ഹോളണ്ടില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞു. തുടയിലേയും അരക്കെട്ടിലേയും മസിലുകള്‍ക്ക് ദൃഢത നഷ്ടപ്പെടുകയും ഇവിടുത്തെ രക്തക്കുഴലുകള്‍ പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. ടൈറ്റ് ജീന്‍സ് അണിയുന്നവര്‍ തുടകളില്‍ നീരോ, ചുവന്ന നിറമോ കാണപ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണമെന്നും ഡച്ച് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ടൈറ്റ് ജീന്‍സ് ധരിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ കാലിലെ രക്തപ്രവാഹത്തിന് തടസ്സം നേരിടുന്നു. ഇത്തരക്കാരില്‍ വെരിക്കോസ് വെയിനിനുള്ള സാധ്യതയും കൂടും.

tight jeans1

ടൈറ്റ് ജീന്‍സ് ധരിക്കുന്നവര്‍ക്ക് നാഡികള്‍ക്ക് കേട് സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടൈറ്റ് ജീന്‍സ് ധരിച്ചുകൊണ്ട് കുനിയുകയും നിവരുകയും ചെയ്യുന്ന ആയാസകരമായ പ്രവര്‍ത്തികള്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ നാഡികള്‍ക്ക് കേടുപാട് സംഭവിക്കും.

Comments

comments