Breaking News

നയൻതാരയ്ക്ക് ആശ ശരത് വില്ലത്തി ?

Nayanthara ashasharath

തമിഴിയിൽ നായികയും വില്ലത്തിയും മലയാളികൾ. നയൻതാരയ്ക്ക് ആശാ ശരത് ആണ് നേർക്കുനേർ വില്ലത്തി ആയത്. വികടന്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നായികയായും, മികച്ച വില്ലത്തിയായും തിരഞ്ഞെടുക്കപ്പെട്ടത് ഈ രണ്ട് മലയാളി താരങ്ങള്‍ ആണ്. മികച്ച നായികയായി നയന്‍താരയും, വില്ലത്തിയായി ആശാ ശരത്തുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തമിഴ് സിനിമയിലെ മികച്ച വില്ലന്‍ അരവിന്ദ് സ്വാമിയാണ്. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിലെ അഭിനയത്തിലൂടെയാണ് വില്ലത്തി അവാര്‍ഡ് ആശാ ശരത്ത് സ്വന്തമാക്കിയത്. മോഹന്‍ രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന ചിത്രത്തിലെ വേഷമാണ് മികച്ച വില്ലന്‍ പുരസ്‌കാരത്തിന് അരവിന്ദ് സ്വാമിയെ അര്‍ഹനാക്കിയത്.

ഭൂലോകം എന്ന ചിത്രത്തിലൂടെ ജയം രവിയും, നാനും റൗഡിതാന്‍ എന്ന ചിത്രത്തിലൂടെ നയന്‍താരയും മികച്ച നടീനടന്മാര്‍ക്കുള്ള വികടന്‍ പുരസ്‌കാരം നേടിയെടുത്തു. നവാഗത സംവിധായകന്‍ മണികണ്ഠന്‍ ഒരുക്കിയ കാക്കൈ മുട്ടയാണ് മികച്ച ചിത്രം.

Comments

comments