Breaking News

വാട്ട്സാപ്പ് ‘നീല’ കാണുന്നവർ ഒരു സ്ത്രീയെ കൂടി കൊന്നു

rape musafar nagar

വാട്ട്സാപ്പിൽ മതിയാവോളം ‘നീല’ കണ്ട് ആനന്ദിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരാളെ കൂടി കൊന്നു ! ഒരു സ്ത്രീയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം ഉണ്ടായത്. മാനഭംഗത്തിന് ഇരയായ നാല്‍പ്പതുകാരി കൂടുതൽ അപമാനിതയായി ആത്മഹത്യ ചെയ്തു. മുസാഫര്‍നഗര്‍ സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ഇതിനിടെ മാനഭംഗം ചെയ്ത പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗുപ്ത അറിയിച്ചു. ഞായറാഴ്ച വീടിന് സമീപത്തെ കൃഷിയിടത്തില്‍ വച്ചാണ് ഇവര്‍ കൂട്ടമാനഭംഗത്തിനിരയായത്. മാനംഭംഗപ്പെടുത്തിയവരില്‍ ഒരാള്‍ ഏറെ നാളായി ഇവരെ ശല്യപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാട്സാപ് പ്രചരണം സംബന്ധിച്ച് കേസ് എടുത്തിട്ടില്ല.

Comments

comments