Breaking News

‘ആത്മനിഷ്ഠതയെ നേരിടല്‍’ തുറന്നടിച്ച് സീതാറാം യെച്ചൂരി

കഴിഞ്ഞ പത്തുവര്‍ഷമായി സി.പി.എം. നേതൃത്വം സ്തുതി പാടലും പ്രീതിപ്പെടുത്തലും പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്ന് തുറന്നടിച്ച് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുമെന്ന കീഴ്ഘടകങ്ങളുടെ വിലയിരുത്തല്‍ തെറ്റിയത് ‘നേതാക്കള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതുമാത്രം പറയുക’ എന്ന രീതി കൊണ്ടാണെന്നും യെച്ചൂരി കുറ്റപ്പെടുത്തുന്നു.
‘നേതൃത്വം കടുത്ത ഇഷ്ടങ്ങളും അനിഷ്ടങ്ങളും വച്ചുപുലര്‍ത്തുമ്പോള്‍ സ്വാഭാവികമായും സ്തുതി പാടലും നേതൃത്വത്തെ പ്രീതിപ്പെടുത്തുന്ന പെരുമാറ്റവും പ്രോത്സാഹിപ്പിക്കപ്പെടും. അപ്പോള്‍ താഴെത്തട്ടിലുള്ളവര്‍ സഹചര്യത്തിന്റെ വസ്തുനിഷ്ഠമായ വിവരണവും വിലയിരുത്തലും നല്‍കുന്നതിന് പകരം നേതാക്കള്‍ കേള്‍ക്കാന്‍ താത്പര്യപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യുക എന്ന അപകടകരമായ പ്രതിഭാസമുണ്ടാകും. കഴിഞ്ഞ പതിറ്റാണ്ടിലെ നമ്മുടെ സ്വന്തം അനുഭവമെടുത്താല്‍ അത്തരത്തിലുള്ള റിപ്പോര്‍ട്ടിങ് ബംഗാളിലും കേരളത്തിലും നിന്നുള്‍പ്പെടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മനിഷ്ഠമായ പെരുപ്പിച്ചുള്ള വിലയിരുത്തലിന് വഴിവെച്ചു. താഴെത്തട്ടില്‍ നിന്നുള്ള വിലയിരുത്തലുകള്‍ തീര്‍ത്തും തെറ്റായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. നേതൃത്വം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിലയിരുത്തലാണ് താഴെത്തട്ടില്‍ നിന്ന് വന്നത്. നമുക്ക് ജനങ്ങളോടുള്ള ബന്ധം ദുര്‍ബലപ്പെട്ടെന്നത് തിരിച്ചറിയാതെയുള്ളതായിരുന്നു വിലയിരുത്തലുകള്‍’…
സി.പി.എമ്മിന്റെ ഔദ്യോഗിക മുഖപത്രമായ ‘ദി മാര്‍ക്‌സിസ്റ്റ്’-ന്റെ പുതിയ ലക്കത്തിലാണ് സ്റ്റാലിന്റേയും ലെനിന്റേയും മാവോയുടേയും സൈദ്ധാന്തിക നിലപാടുകളെ കൂട്ടുപിടിച്ച് പാര്‍ട്ടി നേതാക്കള്‍ സ്തുതി പാടലും പ്രീതിപ്പെടുത്തലും പ്രോത്സാഹിപ്പിച്ചു എന്ന വിമര്‍ശനവുമായി ‘ഓണ്‍ കോംബാറ്റിങ് സബ്ജക്ടിവിസം’ (ആത്മനിഷ്ഠതയെ നേരിടല്‍) എന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
yechuri
 Sitaram Yechury 1

Comments

comments