ഇനി വാഹനവില കൂടും; നേട്ടവും നഷ്ടവുമായി ഡിസംബര്‍ വിപണി

Share This
Tags

car market dailyreports

വാഹന നിര്‍മ്മാതാക്കള്‍ക്ക് ഏറെക്കുറെ നേട്ടം നല്‍കിയ മാസമായിരുന്നു 2015 ഡിസംബര്‍. പുതിയ മോഡലുകള്‍ ഇറക്കിയും വര്‍ഷാവസാന ഓഫറുകള്‍ നല്‍കിയും വിപണി പിടിക്കാന്‍ കമ്പനികള്‍ മത്സരിച്ചു. നേട്ടത്തോടൊപ്പം നഷ്ടവും വാഹന മേഖലയിലുണ്ടായ മാസമാണ് കഴിഞ്ഞുപോയത്. 2000 സി.സി-ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്ത് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രമുഖ ഡീസല്‍ വാഹന നിര്‍മ്മാതാക്കളെ സാരമായി ബാധിച്ചു. മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രളയവും ചില കമ്പനികളെ പ്രതിസന്ധിയിലാഴ്ത്തി.
ഈ മാസം മുതല്‍ വാഹനങ്ങളുടെ വില കൂടുമെന്ന് കമ്പനികള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് ഡിസംബറിലെ വിപണിയെ പിന്തുണച്ചു. വില കൂടുന്നതിന് മുമ്പ് വാഹനങ്ങള്‍ വാങ്ങാന്‍ പലരും തയ്യാറായി. ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രമുഖ കമ്പനിയായ മാരുതി സുസുകി ആഭ്യന്തര വിപണിയില്‍ 13.5% അധിക വില്‍പ്പനയാണ് പോയമാസം നടത്തിയത്. 1,11,333 കാറുകള്‍ ഡിസംബറില്‍ മഹീന്ദ്രയും വിറ്റു. 2014 ഡിസംബറില്‍ ഇത് 98,109 ആയിരുന്നു. സ്വിഫ്റ്റ് ഡിസയര്‍, സെലേറിയോ, വിറ്റ്‌സ്, ബലേനോ, ഓള്‍ട്ടോ തുടങ്ങിയ മോഡലുകളെല്ലാം നല്ലരീതിയില്‍ വിറ്റഴിച്ചിരുന്നു. 2015-ലെ മൊത്ത വില്‍പ്പന 12% വളര്‍ച്ചയോടെ 12,89,128 യൂണിറ്റുകളായി.
ഹുണ്ടായി ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 28.8% വര്‍ദ്ധിച്ച് 41,861 വാഹനങ്ങളായി. മൊത്തം 4,76,001 വാഹനങ്ങള്‍ വിറ്റഴിച്ചു. വളര്‍ച്ച 16.7%. ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, ക്രെറ്റ എന്നീ മോഡലുകള്‍ വില്‍പ്പനയില്‍ മികവ് കാട്ടി.
ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങളുടെ ഭാഗീക നിരോധനം വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചെങ്കിലും പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു. യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയില്‍ പ്രമുഖരായ മഹീന്ദ്ര ആന്റ് മഹീന്ദ്ര പെട്രോള്‍ വാഹനങ്ങളിലേക്ക് കൂടി തിരിയുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരുന്ന സ്‌കോര്‍പിയോ, എക്‌സ് യുവി 500 എന്നിവയുടെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞു. ഡല്‍ഹിയില്‍ 1% അധിക വില്‍പ്പന നടത്താനേ മഹീന്ദ്രയ്ക്കായുള്ളൂ.
ടൊയോട്ട, കിര്‍ലോസ്‌കര്‍ മോട്ടാര്‍ ഇന്ത്യക്കും തിരിച്ചടി നേരിടേണ്ടി വന്നു. 10,883 വാഹനങ്ങള്‍ വിറ്റു. സുപ്രീംകോടതി വിധി വില്‍പ്പനയെ ബാധിച്ചു. മാത്രമല്ല ചെന്നൈ പ്രളയത്തില്‍ ഉത്പാദനവും കാര്യമായി നടന്നില്ല. ഫോര്‍ഡ് ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന ഉയര്‍ന്നു. 2014 ഡിസംബറില്‍ 3,754 വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് 5,924 വാഹനങ്ങളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. അശോക് ലെയ്‌ലാന്‍ഡ് 31.4% അധികം വാഹനങ്ങള്‍ വിറ്റു. 12,209 വാഹനങ്ങള്‍. 2014 ഡിസംബറില്‍ ഇത് 9,290 വാഹനങ്ങളായിരുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.