Breaking News

വെള്ളാപ്പള്ളി പിന്നേം കുടുങ്ങി ; എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

 

പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി

vellappally sndp

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന്. അടൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസ് പ്രത്യേക സംഘം അന്വേഷിക്കണം. 15 ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി.

അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപരും വിജലന്‍സ് കോടതി ഈ മാസം 20 ന് വിധി പറയും. 2011 മുതല്‍ 2015 വരെ മൈക്രോഫിനാന്‍സിന്റെ മറവില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് വിഎസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശക്കെടുത്ത പണം 18 ശതമാനം പലിശക്ക് വായ്പ നല്‍കിയതിലൂടെ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ ഹര്‍ജിയിലെ പ്രധാനപ്പെട്ട ആക്ഷേപം. വെളളാപ്പളളി ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് വിഎസ് ഹര്‍ജി നല്‍കിയത്. മൈക്രോഫിനാന്‍സിന്റെ മറവില്‍ 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

Comments

comments