Breaking News

ജാഥയുടെ ലക്‌ഷ്യം പാര്‍ലമെന്ററി രംഗത്തേക്ക് തിരിച്ച് വരവല്ല : പിണറായി വിജയൻ

pinarayi vijayan- dailyreports

 

പാര്‍ലമെന്ററി രംഗത്തേക്ക് തിരിച്ച് വരാനല്ല ജാഥ നയിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അതിന്റെ പേരിൽ ഉയർത്തുന്ന വിവാദങ്ങൾ തള്ളിക്കളയണം എന്നും പിണറായി പറഞ്ഞു. ഒരു സ്വകാര്യ ചാനല അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതിന് മുമ്പ് താനൊരു ജാഥ നയിച്ചിട്ടുണ്ട്. ബോധപൂര്‍വം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ തള്ളിക്കളയണം. കഴമ്പുള്ള വിവാദങ്ങള്‍ മാത്രമെ പരിഗണിക്കാവു. വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകരുതെന്നും പിണറായി വിജയൻ പറഞ്ഞു. തന്റെ ശൈലിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞാന്‍ സെക്രട്ടറി പദമൊഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്ക് തന്നോട് വെറുപ്പ് കുറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന് മുന്നോടിയായി മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ഉപ്പളയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് മൂന്നിന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഉദ്ഘാടന പരിപാടിക്കെത്തും. ‘മതനിരപേക്ഷ അഴിമതിവിമുക്ത വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14 ന് തലസ്ഥാനത്ത് സമാപിക്കും.

Comments

comments