പെട്രോളിന് 43 പൈസയും ഡീസലിന് ഒരു രൂപ 85 പൈസയും കൂടും
കമ്പനികൾ പെട്രോളിന് 35 പൈസയും, ഡീസല്‍ 85 പൈസയുമായിരുന്നു കുറച്ചത്
കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവ 75 പൈസയും ഡീസലിന് 2 രൂപയും വര്‍ദ്ധിപ്പിച്ചു
എണ്ണകമ്പനികള്‍ ഇന്ധനവില കുറച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ എണ്ണയുടെ എക്സൈസ് തീരുവ കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് കമ്പനികള്‍ ഇന്ധനവില കുറച്ചത്. പെട്രോളിന് 35 പൈസയും, ഡീസല്‍ 85 പൈസയുമായിരുന്നു കുറച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവ 75 പൈസയും ഡീസലിന് 2 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പെട്രോളിന് 43 പൈസയും ഡീസലിന് ഒരു രൂപ 85 പൈസയും ഉപഭോക്താക്കള്‍ അധികം കൊടുക്കേണ്ടി വരും. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.