Breaking News

നയന്‍താരയ്ക്ക് വീണ്ടും ഇരട്ട അവാര്‍ഡ്

Nayanthara 2 awards
 Nayantaraചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടി നയന്‍താരയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍. ‘അമിതാഭ് ബച്ചന്‍ യൂത്ത് ഐക്കണ്‍’ പുരസ്‌കാരവും ‘മായ’ എന്ന സിനിമയിലൂടെ അഭിനയ മികവിന് കെ.ബാലചന്ദര്‍ പുരസ്‌കാരവുമാണ് ലഭിച്ചത്. രണ്ടിനും യഥാക്രമം ഒരു ലക്ഷം, അമ്പതിനായിരം രൂപയും പ്രശസ്തി പത്രങ്ങളും ലഭിക്കും.
തനി ഒരുവന്‍ എന്ന സിനിമയിലെ അഭിനയത്തിന് അരവിന്ദ് സ്വാമിയ്ക്കാണ് മികച്ച നടനുള്ള കെ.ബാലചന്ദര്‍ പുരസ്‌കാരം ലഭിച്ചത്. നടന്‍ ലക്ഷ്മണനും പ്രത്യേക ജൂറി പുരസ്‌കാരം ഉണ്ട്. ചിത്രം ‘റേഡിയോപ്പെട്ടി’ യാണ് തമിഴ് വിഭാഗത്തിലെ മികച്ച ചിത്രം. ‘കിറുമി’ സംവിധാനം ചെയ്ത അനുചരണ്‍ ആണ് മികച്ച സംവിധായകന്‍. നയന്‍താരയ്ക്കും അരവിന്ദ് സ്വാമിക്കും നേരത്തേ വികടന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

Comments

comments