Breaking News

‘മണിച്ചിത്രത്താഴ്’ ഒരു ചെറിയ സിനിമയല്ല ; ഇന്ത്യയിൽ ഇത് പോലൊന്ന് വേറെയില്ല

മണിച്ചിത്രത്താഴിനെകുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ

manichithrathazhu mohanlal dailyreports

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ ഫാസിലിന്റെ മാസ്റ്റർപീസ് ആയി ഇതു കണക്കാക്കപ്പെടുന്നു.

മണിചിത്രത്താഴ് അഞ്ചു ഭാഷകളിൽ പുനർനിർമ്മിച്ചു – ആപ്തമിത്ര (കന്നഡ), ചന്ദ്രമുഖി (തമിഴ് & തെലുങ്ക്) ഭൂൽ ഭുലയ്യ (ഹിന്ദി) & രാജ് മൊഹൽ (ബംഗാളി).

മലയാളത്തിലും കന്നഡയിലും തമിഴിലും നായികാ കഥാപാത്രം അവതരിപ്പിച്ചവർക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു – ശോഭന (മലയാളം), സൗന്ദര്യ (കന്നഡ) ജ്യോതിക (തമിഴ്). ഈ ഭാഷകളിലെല്ലാം തന്നെ നായികാ കഥാപാത്രത്തിന്റെ പേരു ഗംഗയെന്നായിരുന്നു.

manichitrathazhu thilakan

കന്നഡയിലും തെലുങ്കിലും യഥാക്രമം ആപ്തരക്ഷക, നാഗവല്ലി എന്നീ പേരുകളിൽ ഇതിന്റെ രണ്ടാം ഭാഗവുമിറങ്ങി. 365 ദിവസത്തില് കൂടുതല് റിലീസിംഗ് സെന്ററിൽ പ്രദർശിപ്പിച്ച മലയാളസിനിമകളില് ഒന്നാണിത്. കന്നടയിലും, തമിഴിലും കഥയുടെ ക്രെഡിറ്റ് മധു മുട്ടത്തിന് നൽകിയില്ല; തമിഴില് ക്രെഡിറ്റ് ഡയറക്ടര് പി വാസുവിന് ആണ് നൽകിയിരുന്നത്. മധുമുട്ടം കോടതിയിൽ ഇതിന്റെ അവകാശവാദം ഉന്നയിച്ച് ഹർജി സമർപ്പിച്ചതും വിവാദമായിരുന്നു.

ഈ ചിത്രത്തിലെ ഗംഗ / നാഗവല്ലി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഗംഗയെന്ന കഥാപാത്രത്തിന് ഭാഗ്യലക്ഷ്മിയും നാഗവല്ലിയുടെ കഥാപാത്രത്തിന് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗ്ഗയുമാണ് ശബ്ദം കൊടുത്തത്. ഭാഗ്യലക്ഷ്മി “നാഗവല്ലിയുടെ ശബ്ദം” എന്ന പേരിൽ പ്രസിദ്ധയായി. സിനിമയിൽ ശോഭനയുടെ കഥാപാത്രം പറയുന്ന “വിടമാട്ടേ” എന്ന സംഭാഷണം വളരെ പ്രശസ്തമായി. ഇതു പല സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സ്കിറ്റുകളിലുമെല്ലാം ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

manichitrathazhu shobhana

ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായി പ്രവർത്തിച്ചത് പ്രശസ്തരായ സംവിധായകരായിരുന്നു – പ്രിയദർശൻ, സിബി മലയിൽ, സിദ്ധീഖ്, ലാൽ എന്നിവർ.
മദ്ധ്യതിരുവിതാംകൂറിലെ ആലുംമൂട്ടിൽ തറവാട് എന്ന കുടുംബത്തിൽ നടന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു സംഭവത്തിനെ ആധാരമാക്കിയാണു ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത്ത് മലയാളത്തിൽ ബോക്സോഫീസിൽ ഏറ്റവുമധികം വിജയം നേടിയ ചിത്രമായിരുന്നു.

manichitrathazhu-123

ഡോ. സണ്ണിയുടെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെ പരിഗണിച്ചിരുന്നെങ്കിലും ഹാസ്യത്തിനു കൂടിയുള്ള പ്രധാന്യം കണക്കിലെടുത്ത് ഫാസിൽ മോഹൻലാലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ശോഭനയുടുക്കുന്ന ഒരു സാരി മണിചിത്രത്താഴ് ശോഭന സാരി എന്ന പേരിൽ വിപണിയിലിറങ്ങിയിരുന്നു.

Comments

comments