Breaking News

മരണം സ്വീകരിക്കാൻ സംഘടനാ ബാനർ കയറാക്കി

hyderabad-student-banner-noose

ഹൈദ്രാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത് ഒരു വിദ്യാർഥി സംഘടയുടെ  ബാനറില്‍. രോഹിത് വെമുല തൂങ്ങിമരിച്ച ഫാനില്‍ ഇപ്പോഴും ആ നീല നിറത്തിലുള്ള ബാനര്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. രോഹിത് സജീവ പ്രവര്‍ത്തകനായിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ബാനറിലായിരുന്നു രോഹിതിന്റെ മരണം. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ഒരു ടെന്റ് കെട്ടിയായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റില്‍ ഒരു എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ രോഹിതും മറ്റ് നാല് ദലിത് വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായിരുന്നു.

അടുത്ത കാലത്തെ രോഹിതിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണുക: ‘objects in the mirror are (never) closer than they appear’. രോഹിതിന് ഈമാസം 30ന് 27 വയസ്സ് തികയാന്‍ ഇരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി ഇദ്ദേഹത്തിന് ഫെല്ലോഷിപ്പ് ലഭിക്കുന്നുണ്ടായിരുന്നില്ല.

തന്റെ ദരിദ്രമായ ചുറ്റുപാടുകൾ രാഹുൽ മറച്ചു വച്ചിരുന്നില്ല. ഫേസ്ബുക്കിലെ ഫോട്ടോകളില്‍ രോഹിത് ഗുണ്ടൂരിലെ തന്റെ വീടിന്റെ വ്യക്തമായ ഒരു ചിത്രമാണ് വരച്ചിടുന്നത്. മാര്‍ച്ച് 2014ല്‍ രോഹിത് പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഒരു തയ്യല്‍ യന്ത്രവും ഉള്‍പ്പെടുത്തിയിരുന്നു. 25000 രൂപയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിക്കുന്നതിന് മുമ്പ് എന്റെ വീട്ടിലെ മുഖ്യ വരുമാന മാര്‍ഗ്ഗം എന്നാണ് ആ ചിത്രത്തിന് രോഹിത് കൊടുത്തിരുന്ന അടിക്കുറിപ്പ്.

‘ഇത് എന്റെ അമ്മയുടെ പ്രിയപ്പെട്ട തൊഴിലാണ്. ഒരു യന്ത്രത്തിന് സ്ത്രീകളെ കരുത്തയാക്കാന്‍ സാധിക്കുമെന്ന് അവര്‍ എപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ അമ്മ ഒരു അദ്ധ്യാപികയാണ്. ‘ രാഹുൽ വികാരം മുറ്റിയ വാക്കുകൾ കുറിച്ചിട്ടു.

Comments

comments