Breaking News

അതിർത്തിയിൽ ഒരു ഗാന്ധി; ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍

Gandhi_and_Abdul_Ghaffar_Khan

സ്വാതന്ത്ര്യത്തിനായി പോരാടിയ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ഓർമ്മയായ ദിനമാണിന്ന്

ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവായിരുന്നു ‘അതിര്‍ത്തിഗാന്ധി’ എന്ന പേരില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍. 1890 ഫെബ്രുവരി 6-ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തില്‍ അഷ്ടനഗര്‍ എന്ന സ്ഥലത്ത് ഉസ്മാന്‍സായ് ഗ്രാമത്തില്‍ ജനിച്ചു. മത പാഠശാലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫര്‍ ഖാന്‍ പെഷവാറിലെ ഒരു മിഷന്‍ സ്‌കൂളില്‍ ഉപരിവിദ്യാഭ്യാസം നടത്തി.

1919-ല്‍ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാന്‍ സൗഹൃദം നീണ്ട നാളുകള്‍ തുടര്‍ന്നു. അതിനുശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തില്‍ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവര്‍ത്തിക്കുകയുണ്ടായി. 1969-ല്‍ നെഹ്‌റു അവാര്‍ഡ്, 1987-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. ഭാരതരത്‌നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം. ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്. 1988 ജനുവരി 20-ന് അബ്ദുല്‍ ഗഫാര്‍ ഖാന്‍ അന്തരിച്ചു.

Comments

comments