Breaking News

പര്‍വീണ്‍ ബാബി; ജ്വലിക്കുന്ന ഓർമ്മ നക്ഷത്രം

parveen babi

ഹിന്ദി ചലച്ചിത്രങ്ങളിലെ സൗന്ദര്യ സാന്നിധ്യമായിരുന്നു പർവീൺ ബാബി. 2005 ജനുവരി 20 നാണ് പർവീൺ ഓർമ്മയായത്.

ഹിന്ദി ചലച്ചിത്രരംഗത്തെ മികച്ച നടികളിൽ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. കച്ചവട സിനിമയിലെ സജീവ ഗ്ലാമർ സാന്നിധ്യമായിരുന്നെങ്കിലും തന്റെ വേഷം ശ്രദ്ധേയമാക്കാനുള്ള ആത്മാർദ്ധത സൂക്ഷിച്ച അഭിനേത്രി ആയിരുന്നു അവർ. 1949 ഏപ്രില്‍ 4-ന് ജുനഗത് എന്ന സ്ഥലത്ത് ജനിച്ചു. സ്‌കൂള്‍ ജീവിതം കഴിഞ്ഞത് ഔറഗബാദിലാണ്. പിന്നീട് അഹമ്മദാബാദില്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു. പിതാവ് വലി മുഹമ്മദ് ബാബി, ഒരു ഗുജറാത്തി മുസ്ലിം ആണ്. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ പതിനാല് വര്‍ഷം കഴിഞ്ഞിട്ടാണ് പര്‍വീണ്‍ ജനിച്ചത്. ഇവരുടെ ഏക മകളായിരുന്നു പര്‍വീണ്‍.

1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമര്‍ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു നടീയായിരുന്നു പര്‍വീണ്‍ ബാബി. അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 20-ന് അന്തരിച്ചു.

Comments

comments