Breaking News

തൃശ്ശൂരിൽ രോഗികളായ പെൺകുട്ടികളെ നഗ്നരാക്കി പീഡിപ്പിക്കുന്നു

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ ജീവനക്കാര്‍ പീഡിപ്പിക്കുന്നു. രോഗികളെ നഗ്നരാക്കിയും പ്രാകൃത ശിക്ഷാ മുറകള്‍ ഇവരുടെ മേല്‍ പ്രയോഗിച്ചുമാണ് ചില ജീവനക്കാര്‍ തങ്ങളുടെ പീഡന മനോരോഗം രോഗികളുടെ മേല്‍ തീര്‍ക്കുന്നത് .

രോഗികളായ പെണ്‍കുട്ടികളെയടക്കം തുണിയുരിഞ്ഞ് സെല്ലില്‍ അടക്കുന്നതായി പരാതിയുണ്ട് . പാട്ടുപാടിയതിന് നാലുദിവസം ഒരാളെ പൂര്‍ണ്ണ നഗ്നനാക്കി സെല്ലില്‍ അടക്കുകയും ആത്മഹത്യക്കു ശ്രമിച്ചതിന്‍റെ പേരില്‍ മറ്റൊരാളെ വിവസ്ത്രനാക്കി സെല്ലിലടക്കുകയും ചെയ്തു.

തങ്ങളെ ജീവനക്കാര്‍ നിര്‍ദയം പീഡിപ്പിക്കുന്നതിനെപ്പറ്റി തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ ഉണര്‍ന്ന് പ്രവര്‍ത്തികേണ്ട അധികാരികള്‍ ഉറക്കം നടിക്കുകയാണ് . ഒരുമാസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.

ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായാണ് വിവസ്ത്രരാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത് . എന്നാല്‍, ഇവര്‍ക്ക് ധരിക്കാന്‍ വസ്ത്രങ്ങളുണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു .വസ്ത്രം ഒരു മനുഷ്യന്റെ അടിസ്ഥാനാവശ്യമായിരിക്കെ ഇത് നിഷേധിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്.

Comments

comments