Breaking News

നിസാമിന് ജീവപര്യന്തം കഠിനതടവും 80 ലക്ഷം പിഴയും

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിസാമിന് തൃശൂർ അഡിഷണൽ സെഷൻസ് കോടതി  ജീവപര്യന്തം കഠിന തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചു.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിനാണ് ജീവപര്യന്തം തടവ്.   ഇതു കൂടാതെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും ജഡ്ജി കെ.പി. സുധീർ വിധിച്ചു.  പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.

വകുപ്പ് 323 പ്രകാരം ഒരു വർഷം തടവ്, 324 പ്രകാരം മൂന്ന് വർഷം തടവ്, 326 പ്രകാരം 10 വർഷവും ഒരു ലക്ഷം രൂപ പിഴയും, 427പ്രകാരം രണ്ടു വർഷവും 20,000 രൂപയും പിഴ, 449 പ്രകാരം 506 വകുപ്പ് പ്രകാരം മൂന്നു വർഷവുമാണ് തടവ്.  അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു  വാദിച്ചെങ്കിലും കോടതി അത് തള്ളി.  കോടതിയിൽ കള്ളസാക്ഷി പറഞ്ഞ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

Comments

comments