Breaking News

ഒരേ ഒരു ബേബി ജോണ്‍

baby john

ബേബി ജോൺ എന്ന പേരിനു കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതൃത്വം എന്ന അർഥം കൂടിയുണ്ട് … ഓരോ ജനുവരി 29 ഉം ആർ.എസ്.പി. എന്ന രാഷ്ട്രീയ പാർട്ടി അതിന്റെ യഥാർത്ഥ നേതാവിന്റെ കുറവിനെയോർത്തു വിലപിക്കുന്നുണ്ടാകാം. ഇന്ന് ബേബി ജോൺ ദിനത്തിൽ ആർ.എസ്.പി. അതിന്റെ മറ്റൊരു കടുത്ത പരീക്ഷണത്തെ അതിജീവിക്കാനുള്ള മാർഗ്ഗം തേടുകയാണ്.

ജനനം : 1920

മരണം : 2008 ജനുവരി 29

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി) നേതാവുമാണ് ബേബി ജോണ്‍. നിരവധി തവണ മന്ത്രിസ്ഥാനം വഹിച്ച ഇദ്ദേഹം ആര്‍.എസ്.പി യുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1920-ല്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ ജനിച്ചു. സ്വാതന്ത്ര്യസമരത്തിലും തൊഴിലാളിസമരത്തിലും പങ്കെടുത്തതിന് പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു.BABY JOHN dailyreports

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കത്തോലിക്കാസഭയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.

 

baby john dailyreports 11938 മുതല്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് സജീവ പങ്കാളിത്തം. 1930 മുതല്‍ 1948 വരെ കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. പിന്നീട് കെ.എസ്.പി. യുടെ സ്ഥാപകാംഗം. ആര്‍.എസ്.പി. രൂപം കൊണ്ടപ്പോള്‍ അതിന്റെ നേതൃനിരയിലും ബേബി ജോണ്‍ ഉണ്ടായിരുന്നു. 1952-ല്‍ ജയിലില്‍ കഴിയുമ്പോള്‍ തിരു-കൊച്ചി മന്ത്രിസഭയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. വീണ്ടും 1954, 1960, 1967, 1970, 1977, 1980, 1982, 1987, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. യു.ടി.യു.സി. യുടെ കേരള കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1970 മുതല്‍ 1979 വരെ കേരള റവന്യൂ വകുപ്പുമന്ത്രി, 1980 മുതല്‍ 1981 വരെ വിദ്യാഭ്യാസ മന്ത്രി, 1981-91 കാലത്ത് ജലസേചനമന്ത്രി, 1996-97 കാലത്തും ജലസേചനമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997-ല്‍ രോഗബാധിതനായതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു.

 

2008 ജനുവരി 29-ന് നിര്യാതനായി. തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മകനാണ്.

baby john dailyreports 2

Comments

comments