Breaking News

മുതിർന്ന മാധ്യമ പ്രവർത്തകൻ ടി എൻ ഗോപകുമാർ നിര്യാതനായി

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായ ടി. എൻ. ഗോപകുമാർ(58) അന്തരിച്ചു. പുലർച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെ മാദ്ധ്യമ പ്രവർത്തനത്തെ നിറസാന്നിദ്ധ്യമായിരുന്ന ഗോപകുമാർ ഇന്ത്യൻ എക്സ്പ്രസിൽ നിന്നുമാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഒഫ് ഇന്ത്യയിലും പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതൽ വാർത്താ വിഭാഗം മേധാവിയായിരുന്നു. സിനിമാ-സാഹിത്യ-സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗോപാകുമാറിന് കേരള സാഹിത്യ അക്കാദമി അവാർടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

Comments

comments