Breaking News

പ്രിയദര്‍ശന് പിറന്നാൾ

priyadarshanഒരു മലയാളി  ബോളിവുഡ് സൂപ്പർ സംവിധായകാനായി മാറുക എന്നത്  അത്ര എളുപ്പമുള്ള ചെറിയ കാര്യമല്ല. അത്രയേറെ അന്തർനാടകങ്ങളും പ്രാദേശിക വാദവും അധോലോക ബന്ധങ്ങളും ഇഴപിരിയാതെ നിലനില്ക്കുന്ന ഹിന്ദി സിനിമാലോകം പക്ഷെ പ്രിയദർശൻ മാജിക്കിന് മുന്നിൽ മുട്ടുമടക്കി. ഒരിക്കലും സമയം പാലിക്കാത്ത സൂപ്പർ താരങ്ങൾ പോലും പ്രിയന്റെ ചിട്ടയ്ക്ക് മുന്നിൽ മുട്ടുമടക്കി. ചിലവ്ചുരുക്കി നിർമ്മാതാക്കളെ ഞെട്ടിച്ച പ്രിയദർശന് മുന്നിൽ അവസരങ്ങൾ പെരുമഴയായി.

കെ.സോമന്‍ നായരുടെയും കെ.രാജമ്മയുടെയും മകനായി 1957 ജനുവരി 30-ന് അമ്പലപ്പുഴയില്‍ ജനിച്ചു. തിരുവനന്തപുരം ജില്ലയിലാണ് പ്രിയദര്‍ശന്‍ വളര്‍ന്നത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, എം.ജി.കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അച്ഛന്‍ കേരള യൂണിവേഴ്‌സിറ്റിയിലെ ലൈബ്രേറിയന്‍ ആയിരുന്നു. കുട്ടിക്കാലത്ത് ഇതു മൂലം പ്രിയദര്‍ശന് ധാരാളം സാഹിത്യപുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരമുണ്ടായിരുന്നു. ചെറുപ്പ കാലത്ത് പ്രിയദര്‍ശന്‍ ക്രിക്കറ്റില്‍ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം പ്രിയദര്‍ശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.

PRIYANഅപ്പച്ചന്റെ നവോദയയില്‍ പടയോട്ടവുമായി ബന്ധപ്പെട്ടാണ് പ്രിയദര്‍ശന്റെ സിനിമാജീവിതം തുടങ്ങിയത്. 1983-ല്‍ എം.മണിയുടെ കുയിലിനെത്തേടി എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതി. 1984-ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രം സംവിധാനം ചെയ്തു. ആ വര്‍ഷം ഇറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തി ഹിറ്റായതോടെ ശ്രദ്ധേയനായി. പ്രിയദര്‍ശനും മോഹന്‍ലാലും ഒത്തുചേരുന്ന ആദ്യ ചിത്രം പൂച്ചയ്‌ക്കൊരു മൂക്കുത്തിയാണ്. മോഹന്‍ലാലിനോടൊപ്പം പ്രിയദര്‍ശന്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്.

മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രിയദര്‍ശന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കിലുക്കത്തിന്റെ റീമേക്കായ മുസ്‌കുരാത്ത് ആണ് പ്രിയദര്‍ശന്റെ ആദ്യ ഹിന്ദി ചിത്രം. പക്ഷേ ബോളിവുഡില്‍ ഈ ചിത്രം ഒരു പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗര്‍ദ്ദിഷ് ആയിരുന്നു. 1989-ല്‍ ഇറങ്ങിയ കിരീടം എന്ന മലയാള ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദര്‍ശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കമലഹാസന്‍ നായകനായ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിന്റെ പുനര്‍ നിര്‍മ്മാണമായിരുന്നു. പിന്നീട് പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുപാട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹേരാ ഫേരി, ഹംഗാമ, ഹല്‍ചല്‍, ഗരംമസാല, ചുപ് ചുപ് കേ, ഭൂല്‍ ഭുലയ്യാ എന്നിവയാണ് പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ. പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ സാധാരണഗതിയില്‍ വര്‍ണ്ണമയമാണ്. കൂടാതെ തന്റെ എല്ലാ ചിത്രത്തിലും നിറഞ്ഞു നില്‍ക്കുന്ന ഹാസ്യം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതു പ്രിയദര്‍ശന്റെ എല്ലാ ഭാഷാചിത്രങ്ങളിലും കാണാം.

priyadarshan 1പ്രിയന്റെ കാലാപാനി എന്ന ചിത്രം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ കാലാപാനി മികച്ച ക്യാമറാമാനും, ശബ്ദലേഖകനുമുള്ള അവാര്‍ഡ് നേടി. 1994-ല്‍ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് തേന്മാവിന്‍ കൊമ്പത്ത് നേടി. 2007-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയന്റെ കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനായിരുന്നു.

പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റില്‍ വെച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്റെ പത്‌നിയായി സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളില്‍ ജോലി ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്. ഇപ്പോൾ ദാമ്പത്യ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായതിനെ തുടർന്ന് ലിസ്സിയും പ്രിയനും വേർപിരിഞ്ഞാണ്  കഴിയുന്നത്‌.

Comments

comments