എ.വി.ആര്യന്‍ ; അനഭിമതനായ വിപ്ലവ നക്ഷത്രം

Share This
Tags

A.V

സി.പി.എമ്മിന്റെ വിഭാഗീയതയുടെ ഇരകളിലെ പ്രമുഖനാണ്  എ.വി.ആര്യന്‍. കൂട്ടം തെറ്റിപ്പിരിഞ്ഞ ഒറ്റയാന് പക്ഷെ മരണം വരെ കരുത്തു ചോർന്നിരുന്നില്ല. പാർട്ടിയിൽ നിന്ന് അകന്നു പോയ ആര്യന് പക്ഷെ പൊതു രംഗത്ത് തിളങ്ങാൻ കഴിഞ്ഞില്ല.

 

ജനനം : 1924 നവംബര്‍
മരണം : 2007 ഫെബ്രുവരി 1

എ.വി.ആര്യന്‍ തൃശൂര്‍ക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു. 1924 നവംബറില്‍ തൃശ്ശൂരില്‍ ജനിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റനുഭാവിയായി. പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് ആര്യന്റെ വീട്ടില്‍ പോളിറ്റ് ബ്യൂറോ യോഗം ചേരവെ സുര്‍ജിത്ത്, സുന്ദരയ്യ, ബസവ പുന്നയ്യ, രണദിവെ തുടങ്ങിയ പ്രമുഖ നേതാക്കളെ ഇവിടെ വച്ച് പൊലീസ് അറസ്‌റ് ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ ഇ.എം.എസുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നതു കാരണം അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനങ്ങള്‍ ലഭിച്ചില്ല. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. 1972 മെയ് രണ്ടിന് കമ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നല്‍കി. 1972-ല്‍ അഴീക്കോടന്‍ രാഘവന്‍ കൊലക്കേസിലെ പ്രതിയായി. പിന്നീട് കോടതി വെറുതെ വിട്ടു. 2007 ഫെബ്രുവരി 1-ന് അന്തരിച്ചു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.