Breaking News

ആര്‍ത്തവ രക്തദാഹികള്‍ കുടുങ്ങും ! അമൃത പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമൃതയെ ചെന്നൈയില്‍ നിന്നും കണ്ടെത്തി

പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്

sathan 5വടക്കന്‍ പറവൂരില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ 4 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ചെന്നൈയില്‍ നിന്നും കണ്ടെത്തി.  ആലുവ ഡിവൈസഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്.  സാത്താന്‍ സേവക്കാരുമായി ബന്ധപ്പെട്ട സംഘം പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പെൺകുട്ടിയിൽ നിന്നും ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പറയാൻ ഞെട്ടിക്കുന്ന വിവരങ്ങളാവും പെൺകുട്ടിയ്ക്ക്‌ ഉള്ളതെന്നാണ് പോലീസ് പറയുന്നത്.

അതെ സമയം ഇപ്പോൾ കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിനി അവ്യക്തമായ മൊഴികള്‍ നല്‍കി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.  ഡിസംബര്‍ 4 ന് കോളേജിലേക്ക് പോയ ഈ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തുകയോ വീടുമായി കോണ്‍ടാക്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല.  പോലീസ് പെണ്‍കുട്ടിയുടെ നോട്ടു ബുക്ക് പരിശോധിച്ചപ്പോള്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട ചില വിവരങ്ങളും കത്തുകളും കണ്ടെത്തിയിരുന്നു.  വീട് വിട്ടിറങ്ങിയശേഷം ബംഗളൂരുവിലേക്ക് പോയെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ എന്തിന് പോയെന്ന് എത്ര ചോദിച്ചിട്ടും പെണ്‍കുട്ടി പറയുന്നില്ല. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും തന്നെ  അവിടെയില്ല. ഇതിനിടയില്‍ 3 തവണ ട്രെയിനില്‍ ഈ പെണ്‍കുട്ടി  ബംഗളൂരുവില്‍ നിന്ന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്.  കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്തതെന്നാണ് പെണ്‍കുട്ടി പറയുന്നത്.  തുടര്‍ന്ന് ചെന്നൈയില്‍ എത്തിയ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും പേര്‍ ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയിരുന്നു.  ഇവിടെ നിന്നും പുറത്തുകടന്ന് പെണ്‍കുട്ടി തന്റെ സുഹൃത്തായ വരാപ്പുഴ സ്വദേശിയെ വിവരമറിയിക്കുകയായിരുനനു.  ഇയാള്‍ ആലുവാ പോലീസീല്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്.

sathan 2

ഇതിനിടയില്‍ പെണ്‍കുട്ടിയുടെ തിരോധാനം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും മഹിളാ സംഘടനകള്‍ പോലീസിനെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.  പെണ്‍കുട്ടിയെ കണ്ടെത്താനായെങ്കിലും പ്രതികളെ പിടികൂടാനായില്ല.  പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.

Comments

comments