Breaking News

ബ്ലൂഫിലിം കണ്ടെത്താന്‍ ‘വടി’യുമായി പോലീസ്

അശ്ലീല വീഡിയോ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ഡല്‍ഹി പോലീസ്.  പോണ്‍ ഡിറ്റക്ഷന്‍ സ്റ്റിക് എന്ന പേരില്‍ അറിയപ്പെടുന്ന യു.എസ്.ബി. ഡിവൈസുകളുമായാണ് പോലീസ് എത്തുക.  ഫോണിലോ കമ്പ്യൂട്ടറിലോ അശ്ലീല വീഡിയോകരള്‍ ഉണ്ടെങ്കില്‍ ഈ യു.എസ്.ബി. ഡിവൈസ് കണ്ടെത്തും.  സൈബര്‍ ക്രൈമുകള്‍ക്കെതിരെ പൊരുതുന്നതിനാണ് പുതിയ നീക്കങ്ങള്‍.  അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷം ഡിലീറ്റ് ചെയ്താലും അവ കണ്ടെത്തുന്നതിന് ഡിവൈസിലുള്ള സോഫ്റ്റ് വെയറിന് സാധിക്കും.

വീഡിയോകള്‍ ചിത്രീകരിച്ചശേഷം അതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നവരേയും പ്രതികാരം ചെയ്യുന്നതിനായി അശ്ലീല വീഡിയോകള്‍ ഉപയോഗിക്കുന്നവരെയുമെല്ലാം പിടികൂടാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.  കമ്പ്യൂട്ടറില്‍ അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ചാറ്റുകള്‍ക്കുമായി സോഫ്റ്റ് വെയര്‍ തെരച്ചില്‍ നടത്തുമെന്നും അവ കണ്ടെത്തുമെന്നും പോലീസ് പറയുന്നു.  അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച് അതിക്രമങ്ങള്‍ നടത്തുന്ന കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പോലീസ് തിരിഞ്ഞത്.

Comments

comments