Breaking News

ചങ്ങനാശേരിയിൽ കഞ്ചാവ് വ്യാപകം ; മൂന്നു യുവാക്കൾ പിടിയിൽ

ചങ്ങനാശ്ശേരിയിലും പരിസരങ്ങളിലും സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വൻ കഞ്ചാവ്  കച്ചവടം നടക്കുന്നു. ഇടുക്കി ഗോൾഡ്‌ , നീലച്ഛടയൻ, കോബ്ര , അനകോണ്ട എന്നൊക്കെ പേര് നൽകിയാണ്‌ കഞ്ചാവ് പൊതികൾ ആക്കി വില്ക്കുന്നത്. 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ പോലും കഞ്ചാവ് ഉപയോഗിക്കുന്നതായി എക്സസൈസ് കണ്ടെത്തുകയും ചെയ്തു.

പരാതി  വ്യാപകമായപ്പോൾ നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ കഞ്ചാവ് സഹിതം പിടിയിലായി. നെടുങ്കുന്നം പത്തനാട് ജംഗ്ഷനുകളിൽ കഞ്ചാവു വിൽപ്പന നടത്തുന്നതിനിടയിൽ ആണ് മൂന്നു യുവാക്കൾ പിടിയിലായത്. ചങ്ങനാശേരി റേഞ്ച്എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ദീർഘനാളുകളായി വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം യുവാക്കളെ പിടികൂടിയത്. 110ഗ്രാം കഞ്ചാവ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒരു പൊതിക്ക് 500രൂപയാണ് ഇവർ വാങ്ങിയിരുന്നത്. ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗ്ഗീസ്,അസി.ഇൻസ്പെക്ടർ റോയി എം തോമസ്, പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, നാസർ, ഗോപകുമാർ, രതീഷ് കെ നാണു, ബിനോയ് കെ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

രക്ഷിതാക്കളും  അധ്യാപകരും സ്വന്തം നിലയിൽ ഇക്കാര്യത്തിൽ കുറെ കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്കൂളുകളിലും കോളേജുകളിലും കാണുന്ന അപരിചിതരായ വ്യക്തികളെ നിരീക്ഷിക്കുകയും അധികൃതരെ വിവരമറിയിക്കുകയും വേണം.

Comments

comments