Breaking News

മാർപ്പാപ്പയെ സിൽമേലെടുത്തു

pope marpapa in cinema dailyreportsലോകചരിത്രത്തിൽ ആദ്യമായി ഒരു മാർപ്പാപ്പ സിനിമയിൽ അഭിനയിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.  ചിത്രത്തില്‍ മാര്‍പാപ്പയായി തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്.

സിനിമയില്‍ മുഴുനീള കഥാപാത്രമായിരിക്കില്ല. മതപരമായ ഉള്ളടക്കത്തോടുകൂടിയ ചിത്രത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്.  ‘ബിയോണ്ട് ദി സണ്‍’ എന്ന ചിത്രത്തിലാണ് മാര്‍പാപ്പ അഭിനയിക്കുന്നത്. യേശുവിനെ തിരയുന്ന പലവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. എവിടെ എങ്ങനെയാണ് യേശുവിനെ തിരയേണ്ടതെന്ന് ഇവര്‍ക്ക് ഉപദേശം കൊടുക്കാനായി ചിത്രത്തിന്റെ അവസാന ഭാഗത്താണ് മാര്‍പാപ്പ എത്തുന്നത്.

ഈ വര്‍ഷാവസാനം ചിത്രം പുറത്തിറങ്ങും. ഇതില്‍നിന്ന് കിട്ടുന്ന വരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാടായ അര്‍ജന്റീനയിലെ പാവപ്പെട്ട യുവാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് ധര്‍മസ്ഥാപനങ്ങള്‍ക്കു നല്‍കും. ചിത്രീകരണം ഉടന്‍ ഇറ്റലിയില്‍ തുടങ്ങും. ഗ്രേഷ്യേല റോഡ്രിഗസാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

Comments

comments