Breaking News

ദുരന്തം ഒഴിയാതെ ജോൺസൻ മാഷിന്റെ കുടുംബം ; മകൾ ഷാൻ മരിച്ച നിലയിൽ

shan johnson

മാഷിനും മകനും പിന്നാലെ മകളും മരിച്ചു. സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ മകളും ഗായികയുമായ ഷാൻ ജോൺസനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഫ്ലാറ്റിലാണ് ഷാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനെക്കാൾ പ്രശസ്തയാവണമെന്ന ആഗ്രഹം അവശേഷിപ്പിച്ച് പോയ ഷാന്  29 വയസായിരുന്നു. മരണകാരണം വ്യക്തമല്ല.

റെക്കോഡിങിനായിട്ടാണ് ഷാൻ ചെന്നൈയിലെത്തിയത്. ഇന്നലെ റെക്കോഡിങ് പൂർത്തിയാക്കിയ ശേഷം റൂമിൽ എത്തിയതായിരുന്നു.  റെക്കോഡിങ് പൂർത്തിയാക്കി ഇന്ന് തിരിച്ചു പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഷാൻ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമാകാം മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രെയ്സ് ദി ലോഡ്, എങ്കെയും എപ്പോതും, തിര എന്നീ ചിത്രങ്ങളിൽ ഷാൻ പാടിയിട്ടുണ്ട്. 2011 ഓഗസ്റ്റ് 18നാണ് ജോൺസൻ മാഷ് അന്തരിച്ചത്. തൊട്ടടുത്ത വർഷം ഫെബ്രുവരി 27ന് അദ്ദേഹത്തിന്‍റെ മകൻ റെൻ ജോൺസൺ വാഹനാപകടത്തിൽ മരിച്ചിരുന്നു. അമ്മ റാണി ജോൺസൻ. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകാൻ ആണ് സാധ്യത.

shann

Comments

comments