Breaking News

നാടക മത്സരം ; ഫോമാ സമ്മേളനം വൈവിധ്യങ്ങളാൽ സമൃദ്ധം

നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള നാടക മത്സരത്തിനു ഫ്ലോറിഡ വേദിയാകുന്നു. നോർത്ത് അമേരിക്കയിലെ തന്നെ  വലിയ  നാടക മത്സരമാണ് മയാമി, ഫ്ലോറിഡയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടക്കുന്നത്. 2016 ജൂലൈ 7 മുതൽ 10 വരെ തീയതികളിൽ നടക്കുന്ന ഫോമയുടെ അഞ്ചാമത്തെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് നാടക മത്സരവും അരങ്ങേറുക.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു പ്രവാസികലാകാരന്മാര്‍ നാടക തട്ടില്‍ മാറ്റുരയ്ക്കും. മത്സരത്തിന് ആറുമാസം അവശേഷിക്കെ കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ഫ്ലോറിഡ തുടങ്ങി വിവിധ റീജിയണുകളില്‍ നിന്ന് ആറിലധികം ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ മത്സരത്തിൽ പങ്കെടുക്കുവാൻ റെജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് നാടകമത്സരത്തിനു ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നാടകോത്സവത്തിന് പങ്കെടുക്കുന്ന ടീമുകള്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഫോമ നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ വച്ച് തന്നെ ഇപ്പോഴത്തെ സെക്രട്ടറി ഷാജി മുന്നോട്ടു വച്ച ആശയമാണ് നാടക മത്സരം. അന്ന് വിജയമായിരുന്ന നാടകോത്സവം കൂടുതൽ പങ്കാളിത്തത്തോടെ ഇത്തവണ വിപുലമാക്കുകയാണ്. ഇത്തവണ ഫോമയുടെ യുവനേതാവായ വെസ്റ്റേൺ റീജണൽ വൈസ് പ്രസിഡന്റ് ടോജോ തോമസിന്‍റെ നേതൃത്ത്വത്തില്‍ ആണ് മത്സരങ്ങൾ നടക്കുക.  ടോജോയോടൊപ്പം ന്യൂജേഴ്സിയില്‍നിന്നുള്ള മിത്രാസ് രാജനും, ഡോ. ഷിറാസും നാടകമത്സര പരിപാടിക്ക് നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് – ആനന്ദന്‍ നിരവേല്‍ 954 675 3019, ജനറല്‍ സെക്രട്ടറി – ഷാജി എഡ്വേര്‍ഡ് 917 439 0563, ട്രഷറര്‍ – ജോയ് അന്തോണി 954 328 5009, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ – മാത്യു വര്‍ഗീസ്‌ 954 234 1201, നാടകമത്സരം ചെയര്‍മാന്‍ – ടോജോ തോമസ്‌ 925 876 2677

Comments

comments