Breaking News

ഇതാണ് ഭാഗ്യം ; സ്വന്തം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് സ്വയം ഒപ്പും സീലും പതിച്ച് വാങ്ങി അമലനാഥന്‍

sslc headmaster

നമുക്കൊക്കെ  എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്  ഒപ്പിട്ടു നല്കിയത് നമ്മുടെ പ്രധാന അദ്ധ്യാപകൻ ആണ്. പക്ഷെ സ്വന്തം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് സ്വയം ഒപ്പും സീലും പതിച്ച് വാങ്ങാനും ഭാഗ്യം വേണം. അമലനാഥനും അതൊപ്പിട്ടു കിട്ടി. പക്ഷെ അത് സ്വന്തം ഒപ്പാണ്.  എസ്എസ്എല്‍സി ബുക്ക് സ്വയം ഒപ്പും സീലും പതിച്ച് ഏറ്റുവാങ്ങിയിരിക്കുകയാണ് എ അമലനാഥന്‍. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് എ അമലനാഥന്‍. 1975ലെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് കഴിഞ്ഞ ദിവസം അമലനാഥന്‍ സ്വയം ഒപ്പിട്ട് ഏറ്റുവാങ്ങിയത്.

സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അമലനാഥന്‍. നാലു പതിറ്റാണ്ടു മുന്‍പു 354 മാര്‍ക്ക് വാങ്ങി വിജയിച്ചു. പിന്നീട് ഇതേ സ്‌കൂളില്‍ അധ്യാപകനായെത്തി. അടുത്ത മാസം വിരമിക്കുന്നതിനു മുന്നോടിയായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് തന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കാണാതായ വിവരമറിയുന്നത്. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ തയാറാക്കി സ്വയം ഒപ്പിട്ടു പരീക്ഷാഭവനിലേക്ക് അയച്ചു. തിരിച്ചെത്തിയ സര്‍ട്ടിഫിക്കറ്റ് സ്വയം ഒപ്പിട്ടു കൈപ്പറ്റുകയും ചെയ്തു.

Comments

comments