Breaking News

ഒ എൻ വി കുറുപ്പ്‌ അന്തരിച്ചു ; വിടവാങ്ങിയത് മലയാളത്തിന്‍റെ കാവ്യസൂര്യൻ

ഒ എൻ വി കുറുപ്പ്‌ (84) അന്തരിച്ചു

മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പ്‌ (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്) അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജ്ഞാനപീഠ പുരസ്കാര ജേതാവാണ് അദ്ദേഹം.

ഒരുപിടി നല്ല ഗാനങ്ങളിലൂടെ അദ്ദേഹം മലയാളിയെ പ്രണയിക്കാനും പഠിപ്പിച്ചു. ഒരു നറു പുഷ്പമായി എന്നേക്കു നീളുന്ന, നീരാടുവാൻ നിളയിൽ നീരാടുവൻ, ശരബിന്ദു മലർദീപ നാളം മീട്ടി, ഒരു നറു പുഷ്പമായ്, പൂമകൾ വാഴുന്ന കോവിലിൽ, പാട്ടിൽ ഈ പാട്ടിൽ, അല്ലിമലർക്കാവിൽ പൂരം കാണാൻ, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ  ….അങ്ങനെ പോകുന്നു ഒഎൻവി മലയാളിക്കു നൽകിയ പ്രണയഗാനങ്ങൾ. തലമുറകൾ എത്ര പിന്നിട്ടാലും അവ മലയാളികളുടെ ഉള്ളിൽ പ്രണയം നിറച്ചു കൊണ്ടേയിരിക്കും.

മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളിലെ അദ്ദേഹത്തിന്‍റെ ആശങ്ക കാലങ്ങൾക്കു മുമ്പെ തന്നെ അദ്ദേഹം പാടിവച്ചു, മരിക്കാത്ത ഭൂമിയുടെ ആസന്ന മൃതിയിൽ ആത്മശാന്തി നേർന്നു കൊണ്ട്. അദ്ദേഹത്തിന്‍റെ ക്രാന്തദർശിത്വം വസുധയുടെ മക്കൾ വസ്ത്രമുരിഞ്ഞ് വിപണികളിൽ വിറ്റകഥ മുൻകൂട്ടി കണ്ടു. ഒരു വട്ടം കൂടി ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ കവി മോഹിച്ചപ്പോൾ ആ ഗൃഹാതുരത്വത്തിൽ മലയാളികളും അലിഞ്ഞു ചേർന്നു.

Comments

comments