Breaking News

ആനന്ദകുട്ടൻ അന്തരിച്ചു

Anandakuttan

ചലച്ചിത്ര ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു. 62 വയസായിരുന്നു. കാൻസർ രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. സംസ്കാരം നിശ്ചയിച്ചിട്ടില്ല . ഭാര്യ ഗീത. ശ്രീകുമാർ, നീലിമ, കാർത്തിക എന്നിവർ മക്കളാണ്.

1977ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ എന്ന സിനിമയിലൂടെയാണ് ഛായാഗ്രഹണ രംഗത്തേക്ക് ആനന്ദക്കുട്ടൻ എത്തിയത്. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അനിയത്തിപ്രാവ്, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, ആകാശദൂത്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങീ മൂന്നുറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.

Comments

comments