Breaking News

മുംബൈ മേയ്ക്ക് ഇന്ത്യ വേദി കത്തിയമരുന്നു… മഹാരാഷ്ട്ര ഗവർണ്ണർ , മുഖ്യമന്തി , അമിതാബ് ബച്ചൻ എന്നിവർ പങ്കെടുക്കവെയാണ് സംഭവം

make in india mumbai dailyreports (1)

മഹാരാഷ്ട്ര ഗവർണ്ണർ , മുഖ്യമന്തി , അമിതാബ് ബച്ചൻ, ആമിർഖാൻ എന്നിവർ പങ്കെടുക്കവെയാണ് സംഭവം.

മുംബൈ മേയ്ക്ക് ഇന്ത്യ വേദിയിൽ ഉണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് പ്രദേശം കത്തിയമരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

തീപിടിത്തമുണ്ടാകുമ്പോൾ ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ,​ ആമിർഖാൻ,​ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ സദസ്സിലുണ്ടായിരുന്നു.   വി ഐ പി കളെ സ്ഥലത്ത് നിന്നും മാറ്റിയതായി റിപ്പോർട്ട്. തീപിടിത്തം അതി ഗുരുതര സുരക്ഷാ വീഴ്ചയായാണു കണക്കാക്കുന്നത്. മഹാരാഷ്ട്ര സർക്കാരാണ്  പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത്ര വലിയ പരിപാടിക്കുള്ള സുരക്ഷാ മുൻകരുതലുകളൊന്നുമുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അമിതാബ് ബച്ചൻ ഒരു കവിത അവതരിപ്പിച്ച് വേദി വിട്ട ഉടനെയാണ് തീ പടർന്നത്. ഒരു നൃത്ത സംഘം വേദിയിൽ ഉണ്ടായിരുന്നു.

make in india mumbai dailyreports (3)

 

make in india mumbai dailyreports (2)

Comments

comments