Breaking News

സിനിമയെത്തും മുൻപേ ജേക്കബ്ബ് ഹിറ്റ്

jacob swargamനിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഫസ്റ്റ്ലുക്കില്‍ നിവിന്‍ പോളി, രണ്‍ജി പണിക്കര്‍, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി താരങ്ങൾ ഉണ്ട് . നിവിന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ജേക്കബിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ജി പണിക്കരാണ്.

വിനീത് സ്രീനിവസാൻ തന്നെയാണ് തിരക്കഥയും തയ്യാറാക്കുന്നത്. ദുബായ് ഉള്പ്പെടെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരണം നടക്കും. സമീപ കാലത്തെ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയെറ്ററിലെത്തുമെന്നാണ് കരുതുന്നത്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആട്സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയിലെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് രണ്ടു പേരുമൊരുമിച്ച മറ്റു ചിത്രങ്ങള്‍.

Comments

comments