Breaking News

മോചിതൻ

sanjay dutt free

നിയമ വിരുദ്ധമായി ആയുധം കൈവശംവെച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ജയിൽ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ രാവിലെ 8.45 ഓടെയാണ്‌ സഞ്‌ജയ്‌ ദത്ത്‌ പുറത്തിറങ്ങിയത്‌. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ദത്തിനെ സ്വീകരിക്കാന്‍ ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും എത്തിയിരുന്നു.

ജയിലിലെ മാതൃകാപരമായ പെരുമാറ്റം പരിഗണിച്ച്‌ ദത്തിന്‌ അഞ്ചു വര്‍ഷത്തെ തടവില്‍ എട്ടു മാസവും 16 ദിവസവും ഇളവ്‌ ലഭിച്ചു. 56-കാരനായ സഞ്‌ജയ്‌ ദത്ത്‌ ജയില്‍ റേഡി-യോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായിരുന്നു. 2013 മുതല്‍ ജയിലില്‍ ജോലി ചെയ്‌ത ദത്തിന്‌ 38,000 രൂപയോളം പ്രതിഫലം ലഭിച്ചു. പേപ്പർ ബാഗുകളും എൻവലപ്പുകളും ഉണ്ടാക്കുന്ന ജോലിയാണ് സഞ്ജയ് ജയിലിൽ ചെയ്തിരുന്നത്. 50 രൂപ ദിവസക്കൂലി എന്ന നിരക്കിലാണ് സമ്പാദ്യം. എന്നാൽ ജയിൽ കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ സഞ്ജയ്‌ ലാവിഷ് ആയിരുന്നു. അതോടെ ഈ തുക ചെലവായി. ബാക്കി 440 രൂപയേ സഞ്ജയ് ദത്തിന്റെ കൈയിലുള്ളൂ.

sanjay dutt 2

സിനിമയിൽ സൂപ്പർ താരമായി തിളങ്ങുമ്പോഴാണ്‌ 2007 ജൂലായിൽ മുംബയ് ടാഡ കോടതി സഞ്ജയ് ദത്തിന് ആറ് വർഷം കഠിന തടവ് വിധിച്ചത്. 2013ൽ സുപ്രീംകോടതി ശിക്ഷയിൽ ഒരു വർഷത്തെ ഇളവ് നൽകി. 2013 മേയ് മുതൽ യാർവാദാ ജയിലിലെ തടവുകാരനായ ദത്ത് പലപ്പോഴായി പരോൾ നേടി ദീർഘകാലം പുറത്ത് കഴിഞ്ഞത് ഏറെ വിവാദമുയർത്തിയിരുന്നു.

Comments

comments