Breaking News

” മോയ്ദീനേ … ആ ചെറിയേ… സ്പാനർ ” കുതിരവട്ടം പപ്പു നമ്മെ വിട്ടു പിരിഞ്ഞതിന്റെ ഒരു ഓര്മ്മ ദിനം കൂടി …

pappu 3കുതിരവട്ടം പപ്പു എന്ന അതുല്യനടന്റെ ഓര്‍മ്മകള്‍ക്ക് പതിനാറ്  വയസ്

മലയാളത്തിന്റെ പ്രിയ നടന്‍ കുതിരവട്ടം പപ്പു നമ്മെ വിട്ടു പിരിഞ്ഞതിന്റെ ഒരു ഓര്മ്മ ദിനം കൂടി …

കുതിരവട്ടം പപ്പു (1936-2000)
ജനനം : 1936
മരണം : 2000 ഫെബ്രുവരി 25

പനങ്ങാട്ട് രാമന്റെയും ദേവിയുടെയും മകനായി 1936-ല്‍ കോഴിക്കോടിനടുത്തുള്ള ഫറോക്കില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷന്‍. കോഴിക്കോട് സെന്റ് ആന്റണീസ് സ്‌കൂളില്‍ വിദ്യാഭ്യാസം. ചെറിപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്‍ കോഴിക്കോട്ടെ നാടകക്യാമ്പുകളിലൊന്നില്‍ എത്തിപ്പെട്ടു. കുഞ്ഞാണ്ടിയും, നെല്ലിക്കോട് ഭാസ്‌കരനും, ബാലന്‍.കെ നായരുമെല്ലാം അഭിനയിച്ചു തകര്‍ക്കുന്ന നാടകക്യാമ്പുകളില്‍ ചായയും ബീഡിയും മേടിച്ചു കൊടുക്കാനും, നാടകവേദികളില്‍ കര്‍ട്ടനുയര്‍ത്താനുമൊക്കെ സഹായിച്ച് അവിടെ കൂടുന്നു. വയറിന്റെ വിശപ്പു മാറുമ്പോള്‍ അഭിനയത്തിന്റെ മര്‍മ്മങ്ങളും കൂടി തെളിഞ്ഞുകിട്ടുകയായിരുന്നു ആ കൗമാരക്കാരന്. അങ്ങനെ 17-ാം വയസില്‍ അഭിനയിച്ച കുപ്പയില്‍ നിന്ന് സിനിമയിലേക്ക് ആണ് ആദ്യ നാടകം. അറുപതുകളുടെ അവസാനം വരെ കോഴിക്കോടന്‍ നാടക രംഗത്തെ അനിഷേദ്ധ്യ സാന്നിദ്ധ്യങ്ങളിലൊന്നായി പപ്പു.

pappu 1

നാടകരംഗത്തുനിന്നെത്തിയ മറ്റുള്ളവരെ പിന്തുടര്‍ന്ന് പപ്പുവും സിനിമയില്‍ എത്തുന്നു. 1963-ല്‍ മൂടുപടം എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിക്കാനവസരം കിട്ടുന്നത്. രാമു കാര്യാട്ടും എ.വിന്‍സെന്റുമാണ് ‘മുടിയനായ പുത്രന്‍’ എന്ന നാടകത്തില്‍ നിന്ന് പപ്പുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് 1964-ലെ ഭാര്‍ഗ്ഗവീനിലയത്തില്‍ അഭിനയിക്കാനെത്തുമ്പോഴാണ് ഇന്ന് ജനമനസ്സില്‍ ഇടംനേടിയ ‘കുതിരവട്ടം പപ്പു’ എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. ഭാര്‍ഗ്ഗവീനിലയത്തിന്റെ സൃഷ്ടാവായ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ് ഈ പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത്. ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനുള്ള ആദ്യ റോളും ഭാര്‍ഗ്ഗവീനിലയത്തില്‍ തന്നെ.

pappu 4

വെള്ളാനകളുടെ നാട്ടിലെ ‘താമരശ്ശേരി ചൊരം’, ‘ഇപ്പ ശരിയാക്കിത്തരാം’, തേന്മാവിന്‍ കൊമ്പത്തിലെ ‘ടാസ്‌കി വിളിയെടാ’ എന്നീ ഡയലോഗുകള്‍ മലയാളികളെല്ലാവരും തന്നെ ഒരു ശൈലിയായി ഉപയോഗിച്ചു കഴിഞ്ഞു എന്നുള്ളത് ആ നടന്‍ എത്ര ആഴത്തില്‍ ആസ്വാദകരുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവാണ്.

അങ്ങാടി, ചെമ്പരത്തി, ധീം തരികിട തോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, സുന്ദരകില്ലാഡി, ദി കിങ് എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. വെള്ളാനകളുടെ നാട്ടിലെ ‘താമരശ്ശേരി ചൊരം’, ‘ഇപ്പ ശരിയാക്കിത്തരാം’, തേന്മാവിന്‍ കൊമ്പത്തിലെ ‘ടാസ്‌കി വിളിയെടാ’ എന്നീ ഡയലോഗുകള്‍ മലയാളികളെല്ലാവരും തന്നെ ഒരു ശൈലിയായി ഉപയോഗിച്ചു കഴിഞ്ഞു എന്നുള്ളത് ആ നടന്‍ എത്ര ആഴത്തില്‍ ആസ്വാദകരുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. പപ്പുവിലെ സ്വഭാവനടനെ തിരിച്ചറിയാന്‍ അധികം കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ക്ക് ആവശ്യമില്ല. അങ്ങാടിയിലെ പാവാടവേണം എന്ന ഗാനവും അതവതരിപ്പിക്കുന്ന കഥാപാത്രവും ഇന്നും ജനമനസ്സില്‍ ജീവിച്ചിരിക്കുന്നതിന് ഏക അവകാശി ആ മഹാനടന്‍ തന്നെ. വാര്‍ത്ത, ദി കിങ്, ആള്‍ക്കൂട്ടത്തില്‍ തനിയെ മുതലായ ചിത്രങ്ങളും ആ സ്വഭാവനടന്റെ സ്വാഭാവികാഭിനയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. സംവിധായകന്‍ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പപ്പുവിന്റെ അവസാന ചിത്രം.

pappu 22000 ഫെബ്രുവരി 25-ന് അറുപത്തിനാലാം വയസില്‍ ഇഹലോകം വിട്ടുപോകുമ്പോള്‍ സമ്പാദ്യമായി പ്രേക്ഷകമനസുകളിലെ കുറെ കഥാപാത്രങ്ങളും, കുറച്ചു സൗഹൃദങ്ങളും മാത്രമായിരുന്നു മുപ്പത്തിയേഴു വര്‍ഷത്തെ സപര്യക്കുശേഷം ആ നടന്‍ കലാവേദിക്കായി ബാക്കിവെച്ചു പോയത്. ഭാര്യ പദ്മിനി, മക്കള്‍ ബിന്ദു, ബിജു, ബിനു. മകന്‍ ബിനു സലിം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Comments

comments