Breaking News

ഇന്നലെ റിലീസ് ചെയ്ത ‘വേട്ട’യുടെ സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ചലചിത്ര സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു. തെറ്റായ ഭക്ഷണം ആണ് രാജേഷിന്റെ ജീവൻ എടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ലിവർ സീറോസിസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. 11.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. നാളെ രാവിലെ എട്ടു മുതൽ ഒന്പതു വരെ എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.രാവിലെ 10.30ന് കൊച്ചി രവിപുരം ശ്മശാനത്തിൽ ആണ് സംസ്‌കാരം.

ഈ വെള്ളിയാഴ്ച (ഇന്നലെ) പുറത്തിറങ്ങിയ വേട്ട എന്ന് സിനിമയുടെ അവസാനഘട്ട എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെ കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രാജേഷ് പിള്ളയെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ നിർബന്ധ പ്രകാരം ആംബുലൻസിൽ കൊച്ചി പി.വി.എസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ശനിയാഴ്ച വരെ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇന്നു രാവിലെയോടെ ആരോഗ്യനില വഷളായി.ഭക്ഷണക്രമത്തിലെ അപാകത മൂലം ലിവർ സിറോസിസ് ബാധിച്ച രാജേഷ് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡോക്ടർമാർ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചിരുന്നു.

ഹൃദയത്തിൽ സൂക്ഷിക്കാൻ, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്. 2005 ൽപുറത്തിങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ ആണ് ആദ്യം ചിത്രം. 2011 പുറത്തിറങ്ങിയ ട്രാഫിക് മലയാള സിനിമയിൽ നവഭാവുകത്വത്തിന് തുടക്കമിട്ടു. ന്യൂജനറേഷൻ പരീക്ഷണ ചിത്രങ്ങളുടെ തുടക്കം എന്ന് വിശേഷിപ്പിക്കപ്പെട്ട ട്രാഫിക് തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ വിജയത്തെ തുടർന്ന് രാജേഷ് പിള്ള തന്നെ ട്രാഫിക് പിന്നീട് ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. മേഘ രാജേഷാണ് ഭാര്യ.

Comments

comments