Breaking News

കൊച്ചുണ്ണി ദൈവത്തിന് അമ്പലം ; വില്ലനാണോ നായകനാണോ എന്തായാലും ഇതാ ഒരു പുതിയ അവതാരം കൂടി

kayamkulam kochunniഹിന്ദുമതത്തില്‍ ദൈവങ്ങൾക്ക് ഒരു കുറവും ഇല്ല. പക്ഷെ എങ്കിലും…  ഇപ്പോഴിതാ ഒരു പുതിയ ദൈവം കൂടി അവതരിച്ചിരിക്കുന്നു. കായംകുളം കൊച്ചുണ്ണി ദൈവമാണ് പുതിയ അവതാരം. സംശയിക്കേണ്ട 19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന കൊള്ളക്കാരന്‍ തന്നെയാണ് കക്ഷി. അസമയത്ത് ഒറ്റയ്ക്ക് നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടിച്ചുവാങ്ങുകയായിരുന്നു കൊച്ചുണ്ണി അവതാരത്തിന്റെ പ്രവര്‍ത്തന ശൈലി. അങ്ങനെ കിട്ടുന്ന പണത്തില്‍നിന്ന് തന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് പാവങ്ങള്‍ക്ക് ദാനം ചെയ്തിരുന്നു എന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെ സാധുജന സേവനമെന്ന മഹത് കൃത്യത്തിനുവേണ്ടി അവതരിച്ചവനാണ് കായംകുളം കൊച്ചുണ്ണി എന്ന് പറയുന്നതില്‍ തെറ്റില്ല.

1859 ല്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുമ്പോഴാണ് കൊച്ചുണ്ണി മരിച്ചത്. ഇപ്പോള്‍ ഈ പുതിയ അവതാരത്തിന് ഒരു ക്ഷേത്രമുണ്ടായി. കോഴഞ്ചേരിക്ക് സമീപം കാരം വേലിയിലെ എടപ്പാറ മലദേവന്‍ നട ക്ഷേത്രത്തിലെ ‘കൊച്ചുണ്ണി നട’ യില്‍ ദേവനെ വണങ്ങാന്‍ നൂറുകണക്കിന് ഭക്തന്‍മാരാണ് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് പത്രവാര്‍ത്ത. കുറവ സമുദായത്തില്‍പ്പെട്ട ഒരു ഊരാളി ഒരു ദിവസം ഓച്ചിറയില്‍ പോയിട്ട് മടങ്ങി വരുമ്പോള്‍ ഒരു ആല്‍ മരത്തിന്റെ ചോട്ടിലിരുന്ന് വിശ്രമിച്ചു അപ്പോള്‍ ഒരശരീരി കേട്ടുവത്രേ.! തനിക്ക് സ്ഥിരമായ ഇരിപ്പിടം വേണമെന്നാണ് അശരീരി പറഞ്ഞത്. പരേതാത്മാക്കളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള ഈ ഊരാളി കൊച്ചുണ്ണിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അങ്ങനെ മലദേവന്‍ നട ക്ഷേത്രത്തില്‍ കൊച്ചുണ്ണി ദൈവത്തിനേയും കുടിയിരുത്തി പ്രതിഷ്ഠയും നടത്തി. അവിടെ സാമ്പ്രാണിത്തിരി,മെഴുകുതിരി, വെറ്റില, പാക്ക്, പുകയില, മദ്യം, കഞ്ചാവ് തുടങ്ങിയവയാണ് നിവേദ്യം. സംഗതി ദൈവം പണ്ട് കള്ളനായിരുന്നതിനാലാകും അമാവാസി ദിനത്തില്‍ വിശേഷാല്‍ പൂജയും ഉണ്ട്. താമസിയാതെ പൊങ്കാല, തീര്‍ത്ഥയാത്ര എന്നിവയും ജില്ലാ കളക്ടര്‍ വഴി പ്രദേശിക അവധിയും പ്രതീക്ഷിക്കാം. മാത്രമല്ല അമ്പലം ഏതായാലും ഞങ്ങൾ അതേറ്റെടുക്കും എന്ന പ്രഖ്യാപിത നയം കൊണ്ട് സംഘികള്‍ കൊച്ചുണ്ണിയേയും ഏറ്റെടുത്തുകഴിഞ്ഞു.

പക്ഷെ ഈ കൊച്ചുണ്ണി ഇതു മതക്കാരൻ ആണെന്ന് അമ്പലം പണിഞ്ഞവര്ക്കും ഏറ്റെടുത്ത സംഘികള്‍ക്കും അറിയുമോ ആവോ ?

kochunni maqbraകൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.

പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. അവിടെ 91 ദിവസത്തെ ജയിൽ‌വാസത്തിനൊടുവിൽ ക്രി.വ. 1859-ലെ കന്നിമാസമായിരുന്നു(സെപ്തംബർ-ഒക്ടോബർ) മരണം. അപ്പോൾ കൊച്ചുണ്ണിയ്ക്ക് 41 വയസ്സായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു

 

Comments

comments