Breaking News

720 ലക്ഷം ഡോളര്‍ പിഴ; ഉപഭോക്തൃ അവകാശങ്ങളിൽ വലിയ പിഴ ജോണ്‍സണ്‍ & ജോണ്‍സണ്

Baby powder Johnson's vintage adക്യാന്‍സര്‍ ബാധിതയായി യുവതി മരിച്ചതിന് ഉത്തരവാദികള്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയാണെന്നും കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതുകൊണ്ടാണ് യുവതി മരിച്ചതെന്നും ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ കേസില്‍ കമ്പനിക്കെതിരെ കോടതി വിധി. വര്‍ഷങ്ങളായി യുവതി കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് ഉപയോഗിച്ചിരുന്നതെന്നും ഇതുമൂലമാണ് അവള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി. കേസില്‍ യുവതിയുടെ കുടുംബത്തിന് അനുദൂലമായി വിധി തീര്‍പ്പാക്കിയ അലബാമ കോടതി 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി നല്‍കണമെന്ന് ഉത്തരവിട്ടു. ഇതില്‍ 10 മില്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹായമായി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കാ ഫോക്‌സ് എന്ന യുവതിയാണ് മരിച്ചത്. ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു ഫോക്‌സ്. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരത്തിലുള്ളതും ഉപഭോക്താക്കളുള്ളതുമായ കമ്പനിയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍സ്.  സമാന പരാതികള്‍ കമ്പനിക്കെതിരെ ഇതിന് മുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വിധി കമ്പനി നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍സ് കമ്പനി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന്.

കമ്പനി ഉത്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവെച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള ഒരു ലേബലുകളും കമ്പനി പതിച്ചിരുന്നില്ല എന്നുള്ള ആക്ഷേപവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി.

Comments

comments

Reendex

Must see news