Breaking News

രാഹുൽ ഗാന്ധിയും , യെച്ചൂരിയും , കേജ്രിവാളും ഒക്കെ രാജ്യദ്രോഹികൾ

dailyreports

സംഘപരിവാരങ്ങൾ ഒഴികെ രാജ്യത്താകെ രാജ്യദ്രോഹികൾ…

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി,​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,​ സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ,​ രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ആനന്ദ് ശ‌ർമ്മ തുടങ്ങി നിരവധി പ്രമുഖര്ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സെടുത്തു. കൂടാതെ ജെ.എൻ.യു വിദ്യാർത്ഥികൾക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്സെടുത്തു.

ജെ.എൻ.യുവിൽ വിവാദ പരിപാടി സംഘടിപ്പിച്ചതിനും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിനും കസ്റ്റഡിയിലുള്ള വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെലങ്കാന സൈബരാബാദിലെ സരൂർ നഗർ പൊലീസ് സ്റ്റേഷനിലാണ് ഏഴുപേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124​ എ,​ സി.ആർ.പി.സിയിലെ 163(3) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Comments

comments