Breaking News

ഇറോം ശർ­മി­ളയ്ക്ക് നീതി ?

SHARMILA

ഏറെക്കാലമായി തടവറയിൽ പോരാടുന്ന ഇറോം ശർ­മി­ളയ്ക്ക് നീതി ലഭിക്കുമെന്ന് സൂചന. മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­ക ഇ­റോം ശർ­മി­ള­യെ ജു­ഡീ­ഷൽ ക­സ്റ്റ­ഡി­യിൽ­നി­ന്നു മോ­ചി­പ്പി­ക്കാൻ കോ­ട­തിയാണ് ഉ­ത്ത­ര­വ്‌ നല്കിയിരിക്കുന്നത്. മ­ണി­പ്പു­രിൽ സൈ­ന്യ­ത്തി­ന്റെ പ്ര­ത്യേ­ക അ­ധി­കാ­രം പിൻ­വ­ലി­ക്കു­ന്ന­തി­നു­വേ­ണ്ടി 15 വർ­ഷ­മാ­യി സ­മ­രം ന­ട­ത്തു­ന്ന ഇ­റോം ശർ­മി­ള പൊ­ലീ­സ്‌ ക­സ്റ്റ­ഡി­യി­ലാ­യി­രു­ന്നു. സ­മ­രം തു­ടർ­ന്ന­തി­നാൽ ആ­ത്മ­ഹ­ത്യാ­ശ്ര­മം ചു­മ­ത്തി­യാ­ണ്‌ ഇ­റോം ശർ­മി­ള­യെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­ത്‌.

ജു­ഡീ­ഷൽ ക­സ്റ്റ­ഡി­യിൽ­നി­ന്നു മോ­ചി­പ്പി­ച്ചാ­ലും സൈ­ന്യ­ത്തി­ന്റെ പ്ര­ത്യേ­ക അ­ധി­കാ­രം പിൻ­വ­ലി­ക്കു­ന്ന­തു­വ­രെ സ­മ­രം തു­ട­രു­മെ­ന്ന്‌ ഇ­റോം ശർ­മി­ള അ­റി­യി­ച്ചു. 2000 ന­വം­ബ­റി­ലാ­ണ്‌ ഇ­റോം ശർ­മി­ള നി­രാ­ഹാ­ര സ­മ­ര­മാ­രം­ഭി­ച്ച­ത്‌. അ­സം റൈ­ഫിൾ­സി­ന്റെ ആ­ക്ര­മ­ണ­ത്തിൽ 10 പേർ കൊ­ല്ല­പ്പെ­ട്ട­തി­നെ തു­ടർ­ന്നാ­യി­രു­ന്നു ശർ­മി­ള­യു­ടെ സ­മ­ര­പ്ര­ഖ്യാ­പ­നം.

Comments

comments