Breaking News

ഒരിക്കലും മദ്യപിക്കാത്ത രാജേഷ്‌ പിള്ള പെപ്സിയുടെ ഇര

pepsi victim Rajesh Pillai

അരവിന്ദ് വി

ട്രാഫിക് ഇറങ്ങുന്നതിനും വര്ഷങ്ങള്ക്ക് മുന്പ് തന്നെ രാജേഷ് പിള്ളയെ എനിക്കറിയാം. ഏറെ പരിചയം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ചില പൊതു സുഹൃത്തുക്കൾ ഉണ്ട്. ഒരേ പ്രായവും.  സ്റ്റുഡിയോയിൽ നിന്ന് രാത്രി ഏറെ വൈകി വീട്ടിലേക്കു പോകും വഴിയുള്ള ഇടത്താവളം ആണ് തലസ്ഥാനത്ത് കവടിയാറിലെ  സോനു എന്ന കട. ഏറെ വൈകി വീട്ടിൽ പോന്നവര്ക്കുള്ള സൂപ്പർ മാര്ക്കറ്റ് ആണ് സോനു. സംവിധായകന്‍ രാജേഷ് പിള്ളയുടെയും എന്റെയും ഏകദേശ സമയം 11 മണിക്ക് ശേഷമാണ് . സോനുവിൽ നിന്ന് രാജേഷ് ആദ്യമേ കൈക്കലാക്കുന്ന പോപ്‌ കൊണ്  കവറുകൾ പലപ്പോഴും എന്നെ നിരാശനാക്കും. രണ്ടു ലിറ്ററിന്റെ പെപ്സി രണ്ടോ മൂന്നോ കുപ്പി അദേഹത്തിന്റെ കയ്യിൽ കാണും.
“അയ്യോ സാറേ … പൊരി ഒക്കെ മറ്റേ സാർ എടുത്തല്ലോ…”  ഒരിക്കൽ സൂപ്പർ മാർക്കറ്റിലെ ഒരു സെയില്സ് മാൻ എന്നോട് പറയുന്നത് രാജേഷ്‌ പിള്ള കേട്ടു.
“ഒരു കവർ വേണമെങ്കിൽ തരാം…” രാജേഷ് പിള്ള ആദ്യമായി എന്നോട് സംസാരിച്ചത് ഇതാണ്. പിന്നീടു എവിടെ വച്ച് കണ്ടാലും ഒരു ചിരിയും കുശലവും പതിവായി. പെപ്സി ശീലത്തെ കുറിച്ച് അദ്ദേഹത്തിൻറെ സുഹൃത്തുക്കള്ക്കും നന്നായി അറിയാം. അദേഹം  ധാരാളം സിനിമകൾ കാണുന്ന കാലമായിരുന്നു അത് എന്ന് പിന്നീട് അറിഞ്ഞു. ഒരു സിനിമയുടെ ഇടയിൽ നിര്ത്തി എഴുന്നെല്ക്കുന്നതിനുള്ള ഇഷ്ടമില്ലായ്മ കാരണം ആണ് അതെ സ്ഥലത്ത് ഇരുന്നു കൊണ്ടുള്ള ഇത്തരം ഭക്ഷണം ശീലമാക്കിയത്. ശരീര പ്രകൃതി കൊണ്ട് ഭക്ഷണം ആവശ്യവും ആയിരുന്നു.

രാജേഷ്‌ പിള്ളയുടെ അകാലമരണത്തിന് കാരണമായത് പെപ്‌സിയുടെ അമിതമായ ഉപയോഗമാണെന്ന്  അദേഹത്തിന്റെ അടുത്ത ഒരു സുഹൃത്ത്  ഫേസ് ബുക്കിൽ കുറിക്കുകയും ചെയ്തു. എന്റെ നേരിട്ടുള്ള അനുഭവം കൂടി ഈ അവസരത്തിൽ ഓര്ത്തു. ഇപ്പോൾ  രാജേഷ് പിള്ളയുടെ സുഹൃത്തായ സുബ്രഹ്മണ്യന്‍ സുകുമാരനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കു വയ്ക്കുന്നത്.  ദിവസവും 30 കുപ്പിവരെ പെപ്‌സി രാജേഷ് പിള്ള കുടിച്ചിരുന്നതായി സുബ്രഹ്മണ്യന്‍ സുകുമാരൻ പറയുന്നു. ഇതാവാം മദ്യപാനവും പുകവലിശീലവുമില്ലാത്ത രാജേഷിന് കരള്‍രോഗം പിടിപെടാന്‍ കാരണമായതെന്നാണ് സൂചന.

സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

rajesh pilla

രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവെച്ച ഗുരുതരമായ അപകടങ്ങളെ അതിജീവിച്ചവനാണെങ്കിലും കുത്തിവെപ്പുകളെ രാജേഷ് ശരിക്കും ഭയപ്പെട്ടു. ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികില്‍സയുടെ ഒരുഘട്ടത്തില്‍ കുത്തിവെപ്പുകള്‍ ഒഴിവാക്കാനാവാതെ വന്നപ്പോഴാണ് രാജേഷ് അതുമായി സന്ധി ചെയ്തത്. ഇന്ന്‍ നിര്‍മമവും നിരാമയവുമായ മരണം അദ്ദേഹത്തെ കൂടെ കൂട്ടുമ്പോള്‍ വേദനകളുടെ കാഠിന്യങ്ങളില്‍ നിന്ന്‍ വലിച്ചുമാറ്റുകയായിരുുന്നുവോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.?!

രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന്‍ മാറിനില്‍ക്കാന്‍ തുടങ്ങിയ സമയത്ത് രോഗിയാവാന്‍ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത്‌കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുിന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു . പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.

“വേട്ട ” എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. രാജേഷ് വലിയ പ്രതീക്ഷയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുമെന്നും സിനിമ വന്‍ വിജയം നേടുമെന്നും.
പക്ഷെ കാലം എത്ര വിചിത്രരൂപിയാണ്. എല്ലാം തകിടംമറിക്കാന്‍ അതിനെന്തുല്‍സാഹമാണ്. നല്ല സിനിമകള്‍ ചെയ്ത ഒരാളായിട്ടും സിനിമയെക്കുറിച്ച് ധാരാളം പഠിക്കണം എന്നൊരാഗ്രഹമാണ് രാജേഷ് എന്നോട്‌ പങ്കുവെച്ചത്. കാലം അതിനെല്ലാം വിലക്കിട്ടു.

ഒരുപാട് സിനിമാമോഹങ്ങളുമായി ലോകത്തെ ചിത്രീകരിക്കുവാന്‍ പുറപ്പെട്ട ഈ ചെറുപ്പക്കാരന്‍ ജംഗ്ഫുഡിന്റെ രക്തസാക്ഷിയാവാനാണോ വിധിയായത്.?!!

ഇതൊരു ഒര്മപ്പെടുത്തലാണ്. ഒരു മരണം സമൂഹത്തിൽ ഒരു ചിന്തയ്ക്ക് വഴി തുറക്കണം. നമ്മുടെ ഭക്ഷണ മേശകളിലേക്ക് ആരോ തിരുകി കയറ്റിയ ഈ ദുശീലങ്ങളെ തിരിച്ചറിയണം. ഒരു സമൂഹം മുഴുവൻ മദ്യപാനത്തിന്റെ ദോഷങ്ങളെ കുറിച്ച് വേവലാതിപ്പെടുമ്പോൾ അതിനേക്കാൾ മാരകമായ വിഷങ്ങൾ വിളമ്പുന്നവരെ നമ്മുടെ കുട്ടികളിൽ നിന്നെങ്കിലും അകറ്റി നിര്ത്തണം. മരണം സംഭവിക്കും മുൻപേ അവയവ ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ട്രാഫിക് എന്ന  സിനിമയായി പറഞ്ഞ രാജേഷ്‌ പിള്ള തന്റെ മരണ ശേഷം ദാനം ചെയ്യുന്നത് ഈ സന്ദേശം ആകണം. സ്വയം ഉദാഹരണം ആയി നല്കുന്ന സന്ദേശം. പരമാവധി പേരിലേക്ക് ആ സന്ദേശം എത്തണം.

ഇത് വായിച്ചു കഴിഞ്ഞാൽ പരമാവധി ഷെയർ ചെയ്യുക. ഇതിനു ഒരു കാരണം ഉണ്ട്. Junk Food

Comments

comments