Breaking News

കനയ്യയുടെ തലയ്ക് പതിനൊന്നു ലക്ഷം പ്രഖ്യാപിച്ച ആദർശ് ശർമയുടെ ബാങ്ക് ബാലൻസ് കേട്ടാൽ കണ്ണ് തള്ളും

adarsh sharma

ആരെങ്കിലും ആ പതിനൊന്നു ലക്ഷം മോഹിച്ചു നടക്കുന്നുണ്ടോ ? അത് കിട്ടീട്ട് ടൂറ് പോകാൻ കാത്തിരിക്കുന്നവർ കാണും… പക്ഷെ അവര്ക്കിത് താങ്ങില്ല. കനയ്യയെ കൊല്ലുന്നവര്ക്ക് (തലയെടുത്താൽ) 11 ലക്ഷം ഇനാം പ്രഖ്യാപിച്ച സംഘ സേനാംഗത്തിന്റെ ബാങ്ക് ബാലന്സ് കേട്ടാൽ പക്ഷെ അതിനു മോഹിച്ചു നടക്കുന്നവരുടെ കണ്ണ് തള്ളും..! എത്രയെന്നോ 150 രൂപ ! കുറെ കാലമായി താമസിക്കുന്ന വീടിന്റെ കാര്യം അതിലും കഷ്ടം ! വീട്ടുടമസ്ഥനു വാടക കൊടുക്കാറെയില്ല … !

life-threat-to-kanhaiyaജെ .എൻ.യു. സ്ടുടെന്റ്സ് യുണിയൻ പ്രസിഡണ്ട്‌ കനയ്യ കുമാർ നെ വധിക്കുന്നവർക്കു പാരിതോഷികം നൽകുമെന്നു പ്രഖ്യാപിച്ചു ലഖുലേഖ ഇറക്കിയ പൂർവഞ്ചൽസേന പ്രസിഡന്റ്‌ ആദർശ് ശർമ നേരത്തെ മുങ്ങിയിരുന്നു.പർലമെന്റ് സ്ട്രീറ്റ് പോലീസ് കേസ് എടുത്തതിനെ തുടർന്നായിരുന്നു ഇയാൾ ഒളിവിൽ പോയത്. ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയന്നു. കുടുംബാംഗങ്ങളും സുഹൃത്തുകളും ആരുമായും ദിവസങ്ങളായി ഇപ്പോൾ യാതൊരു ബന്ധവും ഇല്ല. ബീഹാർ സ്വദേശിയായ ആദർശ് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാസങ്ങളായി വീട്ടുടമക്ക് വാടക നൽകിയിട്ട്. ബാങ്ക് ഇടപാടുകളിൽ നിന്ന് ഇയാളെ പിന്തുടരാമെന്നു കണക്കു കൂട്ടിയാണ് പോലീസ് ആ വഴിക്ക് നീങ്ങിയത്. എന്നാൽ ബാങ്ക് അകൌണ്ട് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി. 150 രുപ ആണ് ബാങ്ക് ബാലൻസ്. 11 ലക്ഷം രൂപയായിരുന്നു ഇയാൾ കനയ്യ കുമാറിനെ വധിക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്’.

കുറ്റകൃത്യത്തിനു പ്രേരന്ന നൽകിയതിനു 107(IPC )പ്രകാരമാന്നു കേസ് എടുത്തിട്ടുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത ശേഷം കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് ബീഹാറിൽ ആദര്ശിന്റെ സുഹൃത്തുക്കളുടെയും ബന്ധുകളുടെയും പരിശോധന നടന്നുവരുന്നു.

Comments

comments