Breaking News

ജാക്കിച്ചാനെ ‘കൊന്നു’ ; സ്വന്തം മാരണവാര്‍ത്തയറിഞ്ഞ് ഞെട്ടി ജാക്കിച്ചാന്‍

Jackie-Chan-Facebook

എല്ലായിടത്തും ഉണ്ട് ‘കൊലപാതകികൾ’ ; പക്ഷെ താൻ മരിച്ചില്ല എന്നറിയിക്കാന്‍ ചാൻ ഏറെ പണിപ്പെട്ടു.

താരങ്ങളെ ‘കൊല്ലുന്ന’ ക്രൂര വിനോദത്തിന്റെ കേരളത്തിലെ ചരിത്രത്തിന് ഓൺലൈൻ പോര്ടലിന്റെ പ്രായം തന്നെ ഉണ്ട്. ഇത്തരത്തിൽ വ്യാജമായി കൊല്ലപ്പെട്ട താരങ്ങളിൽ സലിം കുമാർ മുതൽ ബാലചന്ദ്ര മേനോൻ വരെയുള്ളവർ ഉണ്ട്. മലയാള വാര്ത്ത ലോകത്തിനു തന്നെ ഇത് നാണക്കേട്‌ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത്തരം ‘താര കൊലപാതകികൾ’ കേരളത്തിൽ മാത്രമല്ല ഉള്ളത്. അവർ ജാക്കിച്ചാനെ ‘കൊന്നത് ‘ ലോക മാധ്യമങ്ങൾ എന്ന് വീമ്പ് പറയുന്ന സകലരെയും നാണംകെടുത്തി തലകുനിപ്പിച്ചു.

jackie chan 1റിപ്പോര്‍ട്ടര്‍ ബ്രയാന്‍ വില്യംസ് ജാക്കിച്ചാന്റെ മരണ വാര്‍ത്ത അവതരിപ്പിക്കുന്ന ചിത്രം ഫോട്ടോഷോപ്പു ചെയ്താണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 2015 മെയ്‌ മാസത്തിലാണ് സംഭവം.

സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വൈറലാവാന്‍ അധികം സമയം വേണ്ട.സ്വന്തം മരണവാര്‍ത്ത അറിയുന്ന ജാക്കിചാന്റെ അവസ്ഥ എന്തായിരിക്കും.ആകെ തരിച്ചിരുന്നുപോയെന്നാണ് അദ്ദേഹം പറയുന്നത് . താന്‍ മരിച്ചിട്ടില്ലെന്നും വാര്‍ത്ത കള്ളമാണെന്നും ജാക്കിച്ചാന്‍ വെയ്‌ബോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

ജാക്കിച്ചാന്റെ വ്യാജ മരണവാര്‍ത്ത കാഴ്ചയില്‍ പരമാവധി വിശ്യാസ്യത നല്‍കിയാണ് സിഎന്‍എംഇന്‍ഫൊര്‍മാറ്റിവൊ ഡോട്ട് കോം എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നീട് സാമൂഹിക സൈറ്റുകള്‍ ഏറ്റുപിടിക്കുകയും ആരാധകര്‍ വാര്‍ത്ത ഞെട്ടലോടെ സ്വീകരിക്കുകയും ചെയ്തു.
എന്‍ബിസി റിപ്പോര്‍ട്ടര്‍ ബ്രയാന്‍ വില്യംസ് ജാക്കിച്ചാന്റെ മരണ വാര്‍ത്ത അവതരിപ്പിക്കുന്ന ചിത്രം ഫോട്ടോഷോപ്പു ചെയ്താണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതോടൊപ്പം താരത്തിന്റെ ഭാര്യ ലിന്‍ ഫെങ്ങ്ജിയാവൊയുടെ പേരില്‍ ഒരു വ്യാജ പ്രസ്താവനയും നല്‍കിയിരുന്നു.

jack

വ്യാജ – തട്ടിപ്പ് വാർത്തകൾ ചമച്ച് ക്ലിക്കുകൾ നേടാനുള്ള മാധ്യമങ്ങളുടെ അത്യാഗ്രഹം ഈ രംഗത്തെ മലിനമാക്കുകയാണ്. നിയന്ത്രണം അനിവാര്യമാകുന്നു. അതായത് ഒരു സെന്സര്ഷിപ്പിലെക്ക് അധികാരികളെ ക്ഷണിച്ചുകൊണ്ട് വരുന്ന പ്രവര്ത്തിയാണ് പലരും ഇപ്പോൾ പിന്തുടരുന്നത്.

Comments

comments