Breaking News

മോദിക്കും സ്മ്രിതിക്കും തിരിച്ചടി ; മനുസ്മ്രിതി കത്തിച്ചു കൊണ്ട് ജെ.എൻ.യു.വിലെ എ.ബി.വി.പി.

Manusmriti BURN JNU 1

വനിതാദിനത്തിൽ ജെ.എൻ.യു.വിലെ എ.ബി.വി.പി. പ്രവർത്തകർ സംഘപരിവാർ അജണ്ട കാറ്റിൽ പറത്തി

ജെ.എൻ.യു.വിൽ എ.ബി.വി.പി. പ്രവർത്തകർ മനുസ്മ്രിതിയുടെ കോപ്പികൾ കത്തിച്ചു. മനുസ്മ്രിതിയിൽ അടങ്ങിയിരിക്കുന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അധിക്ഷേപകരവും വിലകുറഞ്ഞതുമായ വാക്ക്യങ്ങൾക്കെതിരെ ദേശീയ വനിതാ ദിനത്തിൽ പ്രതിഷേധിക്കുകയായിരുന്നു എ.ബി.വി.പി. പ്രവർത്തകർ.സ്ത്രീകളെ വിലകുറച്ച് കാണിക്കുന്ന ഒന്നിനേയും അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു വനിതാ ദിനത്തിൽ മനുസ്മ്രിതി അഗ്നിക്കിരയാക്കിയത്.

സ്ത്രീകൾക്കെതിരായ മനുസ്മ്രിതിയിൽ അടങ്ങിയിരിക്കുന്ന പരാമർശങ്ങൾക്കെതിരെ പ്രതിഷേധിക്കുവാൻ തങ്ങൾക്കു അവകാശം ഉണ്ടെന്നു വിദ്യാർഥികൾ പറഞ്ഞു. സ്ത്രീകൾക്കെതിരായ 40 പരാമർശങ്ങൾ ഉള്ള പേജുകൾ വിദ്യാർഥികൾ വലിച്ചുകീറി കത്തിച്ചു. എ.ബി.വി.പി. യുണിറ്റ് വൈസ് പ്രസിഡണ്ട്‌ പ്രദീപ് നർവ്വാൻ ആയിരുന്നു പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.

കനയ്യ കുമാർ വിഷയത്തിൽ പ്രതിഷേധിച്ചു എ.ബി.വി.പി. യിൽ നിന്ന് പുറത്തുപോയ നിരവധി വിദ്യാർഥികളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. പ്രതിഷേധപ്രകടനം സംഘടിപ്പിക്കാൻ സർവ്വകലാശാല അനുമതി നൽകിയിരുന്നില്ല. എന്നാൽ ക്രമസമാധാന നിലക്ക് ഭീഷണി ഉയർതുന്നതല്ല തങ്ങളുടെ പ്രതിഷേധം എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ അനുമതി ഇല്ലാതെ തന്നെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു.

Comments

comments