Breaking News

വനിതാ ദിനത്തില്‍ കൊച്ചി നഗരത്തില്‍ യുവതിയെ ശ്വാസം മുട്ടിച്ചുകൊന്നു ; പ്രതി പിടിയിൽ

sandhya murder

കൊച്ചി നഗരത്തില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോലീസ് നിഗമനം. ഫോര്‍ട്ട് കൊച്ചി അമരാവതി ഗോപാകൃഷ്ണ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യ (37) ആണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല റിലയന്‍സ് വെബ് വേള്‍ഡ് ജീവനക്കാരിയാണ് സന്ധ്യ. തൊചുപുഴയാണ് സ്വദേശം. പത്തനാപുരം സ്വദേശിയാണ് ഭര്‍ത്താവ് അജിത്ത്. ഫോര്‍ട്ട് കൊച്ചിയിലെ മുത്തൂറ്റ് റിസോര്‍ട്ടിലായിരുന്നു ഉയാള്‍ ജോലിചെയ്തിരുന്നത്. ജോലി സംബന്ധമായ സൗകര്യത്തിനാണ്കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങയത്. വിദ്യാര്‍ത്ഥികളായ അക്ഷര, രാഹുല്‍ എന്നിവര്‍ മക്കളാണ്.

അൻവർ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇയാളുടെ സഹോദരിയുടെ പള്ളുരുത്തിയിലുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ്. സംഭവത്തിനു പിന്നിൽ കവര്ച്ചാ ലക്ഷ്യം അതോ ഇവർ തമ്മിൽ മുന്പരിചയം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

തോപ്പുംപടി ബി.ഒ..ടി പാലത്തിന് കിഴക്ക് ഭാഗത്തെ വിജനമായ അംബേദ്ക്കര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത വാനിനടിയി ലാണ് ഇന്നലെ പുലര്‍ച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.45 ന് ജോലി കഴിഞ്ഞ് തോപ്പുംപടിയില്‍ എത്തിയ ശേഷം സന്ധ്യ ഭര്‍ത്താവിന് ഫോണ്‍ ചെയ്തിരുന്നു ഫോണ്‍ പക്ഷേ കിട്ടിയില്ല. പിന്നീട് വിവരം ഒന്നുമില്ലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ക്ഷതമുണ്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണവും ഉണ്ട്. ശരീരത്തില്‍ ഉണ്ടായിരുന്ന ആറരപ്പവന്റെ ആഭരണങ്ങളും സന്ധ്യയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നഷ്ടമായിട്ടുണ്ട്. മാനഭംഗ ശ്രമമോ മറ്റോ ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ മോഷണത്തിനായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കരുതുന്നില്ല. ഈ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാനാകാം ഏതാനും ആഭരണങ്ങള്‍ കവര്‍ന്നതെന്നാണ് പോലീസ് നിഗമനം.

ബി.ഒ..ടി പാലത്തിന്റെ കിഴക്കേ ജംഗ്ഷനില്‍ നിന്ന് കണ്ടന്നൂരിലേക്കുള്ള വലിയ റോഡിന്റെ പ്രവേശന ഭാഗത്തുനിന്നും കിഴക്കോട്ടുള്ള ചെറിയ റോഡാണ് അംബേദ്ക്കര്‍ റോഡ് ഈ റോഡു സമീപ പ്രദേശങ്ങശും ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളല്ല. വിജനവും കാടുപിടിച്ചതും രാത്രി ഇരുട്ട് നിറഞ്ഞതുമായ ഇവിടം തുറമുഖത്തേക്കും ഹാര്‍ബറിലേക്കും മറ്റുമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ജംഗ്ഷനില്‍ പതിവായി പോലീസ് ഉണ്ടാകാറുണ്ട്. സന്ധ്യ സാധാരണ ജോലി കഴിഞ്ഞ് വരുന്നതിനേക്കാള്‍ നേരത്തേയാണ് കൊല്ലപ്പെട്ട ദിവസം തോപ്പുംപടിയില്‍ എത്തിയത്. സാര്‍വ്വദേശീയ വനിതാ ദിനാഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരുന്നതിനിടയിലാണ് സന്ധ്യയെ നഗരത്തില്‍ ശ്വാസം മുട്ടിച്ച് കൊന്നതെന്നത് നിര്ഭാഗ്യകരമാണ്. ഹാര്‍ബര്‍ സി.ഐ മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം നടക്കുന്നുണ്ട്.

Comments

comments