Smiley face
Published On: Sat, Mar 12th, 2016

ശ്രീനാരായണഗുരു – ഗാന്ധിജി സംവാദത്തിന്റെ 91 വർഷങ്ങൾ; പ്രസക്തമായ ചോദ്യം ഇനിയും അവശേഷിക്കുന്നു

Share This
Tags

gandhi_guru

മഹാത്മാഗാന്ധി മൂന്നു തവണ ശിവഗിരിയിൽ വന്നിട്ടുണ്ട്. രണ്ടു തവണ ഗുരു ജീവിച്ചിരുന്നപ്പോഴും ഒരു തവണ ഗുരു സമാധി ആയതിനുശേഷവും ആയിരുന്നു അത്. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചു 1925 മാർച്ച്‌ 12 നായിരുന്നു ആദ്യ സന്ദർശനം. അന്നെ ദിവസമാണ് ചരിത്രപ്രശസ്തമായ ഗുരു-ഗാന്ധി സംവാദം നടന്നത്. വർക്കല ചുരത്തിനടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാവിലെ മുതൽ വൈകുന്നേരം വരെ അവർ തർക്കിച്ചത് ചാതുർ വർണ്ണ്യത്തെ കുറിച്ചായിരുന്നു.

ചാതുർ വർണ്ണ്യത്തെ ന്യായീകരിക്കാനും മൃഗങ്ങളെക്കാൾ നികൃഷ്ടർ ആണ് അധകൃതർ എന്ന് സ്ഥാപിക്കാനും സംസ്കൃത സാഹിത്യത്തിൽ ശ്ലോകങ്ങൾക്ക് പഞ്ഞമൊന്നുമില്ലല്ലോ ? തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലുകയും, റബ്ബർ പോലെ അർഥം വലിച്ചു നീട്ടുകയും ചെയുന്നതാണ് അന്ന് പണ്ഡിത്യത്തിന്റെ അളവുകോലായി കരുതിയിരുന്നത്. ഗാന്ധിയും ഗുരുവും തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലിക്കൊണ്ടിരുന്നു. “ചാതുർ വർണ്ണ്യ മയാസൃഷ്ടം” എന്ന് പറയുന്ന ഗീതയിൽ അന്ധമായി വിശ്വസിച്ചിരുന്ന ഗാന്ധിജി ജാതി പ്രകൃതി സൃഷ്ടിയാണ് എന്ന് ഗുരുവിനോട് വാദിച്ചുകൊണ്ടിരുന്നു. നാരായണഗുരു ജാതിയും മതവും പ്രകൃതി സൃഷ്ടി അല്ലെന്നും അവ മനുഷ്യ സൃഷ്ടി ആണെന്നും ഗാന്ധിജിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടുമിരുന്നു. വൈകുന്നേരം വരെ തർക്കിച്ചപ്പോൾ ഗാന്ധിജിക്ക് ഗുരു പറയുന്നത് ശരിയാണെന്ന് തോന്നി.

വൈകുന്നേരം ശിവഗിരിയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിച്ചിട്ടാണ് ഗാന്ധിജി മടങ്ങിയത്. ശിവഗിരി കുന്നിലെ പ്രശസ്തമായ ഗാന്ധിമാവിന്റെ ചുവട്ടിലെത്തിയപ്പോൾ ഗാന്ധിജിക്ക് വീണ്ടും സംശയമുണർന്നു. മാവിൻറെ ഇലകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രകൃതിയിൽ എല്ലാവരും സമന്മാർ അല്ലെന്നു വീണ്ടും തർക്കിച്ചതും , ഗുരു ഇല പറിച്ചു ചവച്ചു നോക്കാൻ പറഞ്ഞതുമൊക്കെ ചരിത്രം !

പക്ഷെ ഇന്ന് ഈ സംവാദത്തിനു 91 വർഷം പിന്നിടുമ്പോൾ ഉയരുന്ന ഒരു വലിയ ചോദ്യം ഉണ്ട്. ജാതി പ്രകൃതി സൃഷ്ടിയാണെന്ന് വാദിച്ച വ്യക്തി ചരിത്രത്തിൽ “മഹാത്മാഗാന്ധി”യും ജാതിയും മതവും എല്ലാം മനുഷ്യ നിര്മ്മിതി യാണെന്ന് വാദിച്ച വ്യക്തി ചരിത്രത്തിൽ സമുദായ പരിഷ്കർത്താവുമായി ലഘൂകരിക്കപ്പെട്ടതും എങ്ങനെ? ഇതൊരു വിവാദമല്ല, സ്നേഹ സംവാദം മാത്രം. “മഹാത്മ്യത്തിനു ചരിത്രകാരന്മാർ ഉപയോഗിച്ച അളവുകോൽ എന്താണ് ?എന്തിനേയും ഒരു മാനദണ്ഡം വച്ചല്ലേ അളക്കാൻ കഴിയൂ ?

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.