Breaking News

പതഞ്ജലി വിപണി കീഴടക്കുന്നു; ഡാബർ, മാരികോം, ഗോദ്റെജ്, കമ്പനികളെ ഉടൻ മറികടക്കും

patanjali 2

 

ഏറെ വിവാദങ്ങൾക്കിടയിലും ബാബാരാംദേവിന്റെ പത്ഞ്ജലി ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണി കിഴടക്കുന്നു. എഫ്.എം.സി.ജി യിലെ പ്രമുഖരായ ഡാബർ, മാരികോം, ഗോദ്റെജ്, തുടങ്ങിയ കമ്പനികളെ പതഞ്ജലി ഉടൻ മറികടക്കുമെന്ന് റിപ്പോർട്ട്.

കഴിഞ്ഞ പത്ത് മാസത്തെ വിവരങ്ങൾ വിലയിരുത്തുമ്പോൾ ബാബാരാംദേവിന്റെ കമ്പനിയുടെ വിൽപ്പന ഇരട്ടിയായതായാണ് റിപ്പോർട്ടുകൾ. 2016 ജനുവരിവരെയുള്ള വിൽപ്പനയിലൂടെ 3,267 കോടിയാണ് പതഞ്ജലി നേടിയത്. 106% ആണ് വിൽപ്പന വർദ്ധന. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 1,587 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ വർഷത്തെ ഉത്പന്നങ്ങൾ അതിന്റെ ക്വാട്ടയിൽ മികച്ച വിൽപ്പന നേട്ടങ്ങളുണ്ടാക്കി. കരാർ ഉൽപാദന ഗുണനിലവാര നിയന്ത്രണം മെച്ചപ്പെടുത്തുന്നതുവഴി ലാഭകരമായ ഈ വളർച്ച നിലനിർത്തുവാൻ കമ്പനിക്ക് സാധിക്കുമെന്ന് റേറ്റിങ് ഏജൻജിസിയായ ബ്രിക് വർക്ക് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിക്ക് 300 കോടിയുടെ ദീർഘകാല നേട്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

2015 ഡിസംബറിലവസാനിച്ച 9- മാസത്തെ കണക്ക് പ്രകാരം മാരികോയുടെ വിൽപ്പന 3,903 കോടിയുടേതാണ്. ഗോദ്റേജിന്റേത് 3,585 കോടിയുടേതും. രാജ്യത്തെ ഏറ്റവും വലിയ ആയുർവേദിക് കമ്പനിയായ ഡാബറിന്റേത് 4,233 കോടി രൂപയുമായിരുന്നു. ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്തുന്ന കാര്യത്തിൽ വിപണി മത്സരം ശക്തമാക്കുകയാണ്. വിൽപ്പനയുടെ കാര്യത്തിൽ കേവലം 8% വളർച്ചയാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ലോക്കൽ സെയിൽ 8% മുതൽ 12% വരെ വർദ്ധിച്ചിട്ടുണ്ട്.

ആയുർവ്വേദ ഉൽപ്പന്നങ്ങൾ സൗന്ദര്യവർദ്ധക വസ്തുക്കൾ എഫ്.എം.സി.ജി വിഭാഗങ്ങളിലേതുൾപ്പെടെയുള്ള 500ൽ അധികം ഉൽപ്പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്ന. 30% മുതൽ 35% വരെ വരുമാനവും നെയ്യ് വിൽപ്പനയിലൂടെയാണ്. 20% വരുമാനം ആയുർവ്വേദ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയുമാണ് കമ്പനിക്ക് ലഭിക്കുന്നത്. വിപണിയിൽ ഈ സ്വീകാര്യത തുടർന്നാൽ 2017ൽ രാജ്യത്തെ ഏറ്റവും അധികം വിൽപ്പന വരുമാനം നേരിടുന്ന കമ്പനിയായി പതഞ്ജലി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. 1997-ൽ ചെറിയൊരു ഫാർമസിയായാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. 200 വിൽപ്പന കേന്ദ്രങ്ങളാണ് പതഞ്ജലിക്ക് 2014 ൽ ഉണ്ടായിരുന്നത്. നിലവിൽ ഇപ്പോൾ അത് 5000 ഫ്രാഞ്ചെസി സ്റ്റോറുകളിലേക്ക് ഉയർന്നു. ഇതിനിടയിൽ ഒട്ടേറെ വിവാദങ്ങളിലും കമ്പനി പെട്ടു. മോഡി ഭരണത്തിന്റെ അനുഗ്രഹത്താൽ വളരുമ്പോഴും ഉത്പന്നങ്ങളിൽ പലതും സംശയത്തിന്റെ നിഴലിൽ തന്നെ.

 

Comments

comments